യുപിയിൽ ജീവിക്കണമെങ്കിൽ യോഗി ആദിത്യനാഥിനെ പുകഴ്ത്തണമെന്നു ഹിന്ദു യുവവാഹിനിയുടെ പോസ്റ്റർ

"പ്രദേശ് മേം രഹനാ ഹെ തോ യോഗി യോഗി കഹ്‌നാ ഹൈ" എന്നെഴുതിയിരിക്കുന്ന പോസ്റ്ററില്‍ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദി, ഹിന്ദു യുവവാഹിനി ജില്ലാ പ്രസിഡന്റ് നീരജ് ശർമ പഞ്ചാലി എന്നിവരുടെയും മറ്റു ചില നേതാക്കളുടേയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

യുപിയിൽ ജീവിക്കണമെങ്കിൽ യോഗി ആദിത്യനാഥിനെ പുകഴ്ത്തണമെന്നു ഹിന്ദു യുവവാഹിനിയുടെ പോസ്റ്റർ

യുപിയിൽ ജീവിക്കണമെങ്കിൽ യോ​ഗി ആദിത്യനാഥിനെ പുകഴ്ത്തണമെന്ന് പോസ്റ്റർ പ്രചരണം. മീററ്റ് ജില്ലയിലെ നിരവധി ഇടങ്ങളിലാണ് ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. യോ​ഗി ആദിത്യനാഥിന്റെ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ പേരിലാണ് പോസ്റ്റർ സ്ഥാപിച്ചത്.

"പ്രദേശ് മേം രഹനാ ഹെ തോ യോഗി യോഗി കഹ്‌നാ ഹൈ" എന്നെഴുതിയിരിക്കുന്ന പോസ്റ്ററില്‍ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദി, ഹിന്ദു യുവവാഹിനി ജില്ലാ പ്രസിഡന്റ് നീരജ് ശർമ പഞ്ചാലി എന്നിവരുടെയും മറ്റു ചില നേതാക്കളുടേയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പോസ്റ്ററുകൾക്കെതിരെ പ്രതിഷേധം ശക്തമായതോടെ ജില്ലാ അധികൃതര്‍ ഇവ നീക്കം ചെയ്തു. ഇതിനിടെ, വിശദീകരണവുമായി ഹിന്ദു യുവവാഹിനി രംഗത്തെത്തി. വിവാദ പോസ്റ്ററുകളുമായി സംഘടനയ്ക്ക് യാതൊരു ബന്ധമില്ലെന്നും തങ്ങളെ മോശമായി ചിത്രീകരിക്കാനുള്ള ചിലരുടെ ​ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്നും അവർ ആരോപിച്ചു.