രാജസ്ഥാനില്‍ പശു കള്ളക്കടത്തുകാരനെന്ന് ആരോപിച്ച് യുവാവിനെ വെടിവച്ച് കൊന്നു

പിക്കപ്പ് വാഹനത്തിൽ നിന്നും തോക്കും തിരയും കണ്ടെടുത്തിട്ടുണ്ട്. വണ്ടിയിൽ നിന്നും ലഭിച്ച അഞ്ചു പശുക്കളെയും ഗോ സംരക്ഷണശാലയിലേക്ക് അയച്ചു. അ്ല്‍വാറിലും പരിസര പ്രദേശത്തുമായി ശക്തമായ പട്രോളിംഗാണ് പശു ഗുണ്ടകൾ നടത്തുന്നത്.

രാജസ്ഥാനില്‍ പശു കള്ളക്കടത്തുകാരനെന്ന് ആരോപിച്ച് യുവാവിനെ വെടിവച്ച് കൊന്നു

രാജസ്ഥാനില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് യുവാവിനെ പൊലീസ് വെടിവച്ചു കൊന്നു. പശു കടത്തുകാരും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ജൻതാ കോളനിയിൽ പുലർച്ചെ 2.30തിനായിരുന്നു സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാളോടൊപ്പം ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെടുകയായിരുന്നു.

ജാൻകാർ ഹോട്ടൽ, ഇന്ദിരാഗാന്ധി സ്‌റ്റേഡിയം പരിസരത്തും പശു മോഷ്ട്ടാക്കൾ വിഹരിക്കുന്നതായി വിവരം ലഭിച്ചതിനാൽ പൊലീസ് ജാഗരൂകരായിരുന്നതായി അൽവാർ എസ് പി രാഹുൽ പ്രകാശ് പറഞ്ഞു. പശുക്കളെ കയറ്റിക്കൊണ്ട് പോവുകയായിരുന്ന പിക്കപ്പ് വാഹനം പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ നിര്‍ത്താതെ പോയ വാഹനം പൊലീസിന് നേര്‍ക്ക് വെടിവെച്ചുവെന്നും തുടര്‍ന്ന് തിരിച്ചു വെടിവെയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.പിക്കപ്പ് വാഹനത്തിൽ നിന്നും തോക്കും തിരയും കണ്ടെടുത്തിട്ടുണ്ട്. വണ്ടിയിൽ നിന്നും ലഭിച്ച അഞ്ചു പശുക്കളെയും ഗോ സംരക്ഷണശാലയിലേക്ക് അയച്ചു.


Read More >>