ബുലന്ദ്ഷഹർ കലാപം: മുഖ്യപ്രതി അറസ്റ്റിലായിട്ടില്ലെന്ന് പൊലീസ്

പശുവിനെ കൊന്നുവെന്ന് ചൂണ്ടിക്കാട്ടി എഫ്ഐആർ രജിസ്റ്റർ ചെയ്ത രണ്ട് കുട്ടികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.

ബുലന്ദ്ഷഹർ കലാപം: മുഖ്യപ്രതി അറസ്റ്റിലായിട്ടില്ലെന്ന് പൊലീസ്

ബുലന്ദ്ഷഹർ കലാപത്തിന്‍റെ മുഖ്യ സൂത്രധാരൻ യോഗേഷ് രാജ് അറസ്റ്റിലായെന്ന വാർത്ത നിഷേധിച്ച് പൊലീസ്. സയാന സബ് ഇൻസ്പെക്ടർ കിരൺപാൽ സിംഗാണ് വാർത്ത അടിസ്ഥാന രഹിതമാണെന്ന് അറിയിച്ചത്.

പശുവിനെ കൊന്നുവെന്ന് ചൂണ്ടിക്കാട്ടി എഫ്ഐആർ രജിസ്റ്റർ ചെയ്ത രണ്ട് കുട്ടികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.

പശുവിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുമ്പോൾ 48 മണിക്കൂർ പഴക്കമുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. പശുവിനെ കശാപ്പ് ചെയ്തത് എവിടെ വെച്ചാണ്, കലാപകാരികൾ ആസൂത്രിതമായി പശുക്കളുടെ അവശിഷ്ടം മറ്റ് എവിടെ നിന്നെങ്കിലും എത്തിച്ചതാണോ എന്ന് അന്വേഷിക്കും. അക്രമം ആസൂത്രിതമാണോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, പൊലീസ് കള്ളക്കളി കളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹത ഇല്ലെന്നും പ്രതിപക്ഷനേതാക്കൾ കുറ്റപ്പെടുത്തി. അതേസമയം, തങ്ങൾക്ക് നീതി വേണമെന്ന് അക്രമത്തിൽ കൊല്ലപ്പെട്ട സുമിത്തിന്‍റെ കുടുംബം പ്രതികരിച്ചു.