സഹാരണ്‍പൂര്‍ കലാപം: പ്രശ്‌നമുണ്ടാക്കുന്ന 90 ശതമാനം സമൂഹമാധ്യമ അക്കൗണ്ടുകളും ഭീം ആര്‍മി പ്രവര്‍ത്തകരുടേതെന്ന് പൊലീസ്

വിദ്വേഷം പ്രചരിപ്പിക്കുന്ന രണ്ട് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ മാത്രമേ താക്കൂര്‍ വിഭാഗത്തില്‍പ്പെടുന്നവരുടേതായി കണ്ടെത്തിയുള്ളുവെന്ന് പൊലീസ്‌ പറഞ്ഞു.

സഹാരണ്‍പൂര്‍ കലാപം: പ്രശ്‌നമുണ്ടാക്കുന്ന 90 ശതമാനം സമൂഹമാധ്യമ അക്കൗണ്ടുകളും ഭീം ആര്‍മി പ്രവര്‍ത്തകരുടേതെന്ന് പൊലീസ്

ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരില്‍ നടക്കുന്ന കലാപവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാക്കുന്ന 90 ശതമാനം സമൂഹമാധ്യമ അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്നത് ദളിത് മുന്നേറ്റ സംഘടനയായ ഭീം ആദ്മി പ്രവര്‍ത്തകരാണെന്ന് പൊലീസ്. ഈ അക്കൗണ്ടുകളില്‍ നിന്നുള്ള പ്രകോപനപരമായ മെസേജുകളാണ് കലാപം ആളിക്കത്തുന്നതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സഹാരണ്‍പൂരിലെ പുതിയ എസ്എസ്പി (സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ്) നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് പറയുന്നു.

''സമൂഹമാധ്യമ അക്കൗണ്ടുകളെക്കുറിച്ച് കഴിഞ്ഞയാഴ്ച മുതല്‍ ഞങ്ങള്‍ അന്വേഷണമാരംഭിച്ചു. പ്രൊഫൈലുകളും പേജുകളുമായി 74 ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍, 35 ട്വിറ്റര്‍ അക്കൗണ്ടുകള്‍, 32 യൂട്യൂബ് അക്കൗണ്ടുകള്‍ എന്നിവയിലൂടെ കലാപാഹ്വാനം നടക്കുന്നതായി കണ്ടെത്തി. ഇതില്‍ 90 ശതമാനം അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്നത് ഭീം ആര്‍മി പ്രവര്‍ത്തകരാണ്.

വിദ്വേഷം പ്രചരിപ്പിക്കുന്ന രണ്ട് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ മാത്രമേ താക്കൂര്‍ വിഭാഗത്തില്‍പ്പെടുന്നവരുടേതായി കണ്ടെത്തിയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. രാവണ്‍ എന്ന പേരിലറിയപ്പെടുന്ന ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ദളിത് മുന്നേറ്റ സംഘടനയാണ് ഭീം ആര്‍മി.