അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് ജയിലില്‍ വി ഐപി സൗകര്യം ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

പൊലീസ് ഉദ്യോഗസ്ഥ രൂപ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രണ്ടു കോടി രൂപ നല്‍കിയാണ് ശശികല ഈ സൗകര്യങ്ങള്‍ അനധിക്യതമായി നേടിയത്തെന്നു പറഞ്ഞിരുന്നു. ജയില്‍ ഡിജിപിയായ റാവുവിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായിരുന്നു.

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് ജയിലില്‍ വി ഐപി സൗകര്യം ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയ്ക്കു ജയിലില്‍ വിഐപി സൗകര്യം ലഭിക്കുന്നുവെന്നു റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഓഫീസറെ സ്ഥലം മാറ്റി. ജയില്‍ ഡിഐജി ഡി. രൂപയെയാണ് പാരപന അഗ്രഹാര ജയിലില്‍ നിന്ന് ഗതാഗത വകുപ്പിലേക്ക് സ്ഥലം മാറ്റിയത്.

ശശരികലയ്ക്കു പ്രത്യേക അടുക്കളയടക്കമുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് മേല്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സ്ഥലമാറ്റം. ഡി. രൂപയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതേ സമയം ജയില്‍ ഡിജിപി എച്ച്എസ്എന്‍ റാവു, റിപ്പോര്‍ട്ട് ലഭിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു.

മാധ്യമങ്ങളിലൂടെ വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് രൂപയോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചതിനു പിന്നാലെയാണ് സ്ഥലം മാറ്റം. പൊലീസ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ് രൂപ മാധ്യമങ്ങളോട് നടത്തിയ പരാമര്‍ശമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

രണ്ടു കോടി രൂപ നല്‍കിയാണ് ശശികല ഈ സൗകര്യങ്ങള്‍ അനധിക്യതമായി നേടിയത്തെന്നും രൂപ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജയില്‍ ഡിജിപിയായ റാവുവിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായിരുന്നു. ജൂലൈ 10ന് ജയില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് നാല് പേജുള്ള റിപ്പോര്‍ട്ട് ജയില്‍ ഡിഐജിയായിരുന്ന രൂപ സമര്‍പ്പിച്ചത്.

Read More >>