ഹിന്ദു മതവികാരം വ്രണപ്പെട്ടു; കമലഹാസനെതിരെ പൊലീസ് അന്വേഷണം

“ഒരു സ്ത്രീയെ (ദ്രൗപതി) പണയമാക്കി ചൂത് കളിക്കുന്ന കഥ പറയുന്ന പുസ്തകമാണ് രാജ്യം വായിക്കുന്നത്” എന്നായിരുന്നു കമലഹാസന്റെ വിവാദപരാമർശം.

ഹിന്ദു മതവികാരം വ്രണപ്പെട്ടു; കമലഹാസനെതിരെ പൊലീസ് അന്വേഷണം

ഹിന്ദുക്കളുടെ ഇതിഹാസപുസ്തകമായ മഹാഭാരതത്തിനെ അപമാനിച്ചു എന്ന പരാതിയിൽ തമിഴ് നടൻ കമലഹാസനെതിരെ പൊലീസ് അന്വേഷണത്തിന് കോടതി ഉത്തരവ്.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മഹാഭാരതത്തിനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു എന്നാണ് പരാതി.

"ഒരു സ്ത്രീയെ (ദ്രൗപതി) പണയമാക്കി ചൂത് കളിക്കുന്ന കഥ പറയുന്ന പുസ്തകമാണ് രാജ്യം വായിക്കുന്നത്" എന്നായിരുന്നു കമലഹാസന്റെ വിവാദപരാമർശം. സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത്.

ഇതിനെതിരെ നരുമ്പൂതനാഥർ ക്ഷേത്രത്തിലെ ഭക്തമാരുടെ സംഘടനയുടെ സെക്രട്ടറി ആയ ആതിനാഥസുന്ദരം വള്ളിയൂർ മജിസ്ട്രേറ്റിന് പരാതി നൽകുകയായിരുന്നു. അതനുസരിച്ച് കമലഹാസൻ മഹാഭാരതത്തിനെ അപമാനിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ കോടതി പൊലീസിനോട് ഉത്തരവിട്ടു.