ഉത്തർ പ്രദേശിൽ ശുദ്ധികലശം: വൃത്തിയില്ലാത്ത ഇൻസ്പെക്ടറിനെ സസ്പെന്റ് ചെയ്തു

നാഗേഷ് മിശ്ര സ്റ്റേഷനില്‍ ഡ്യൂട്ടി സമയത്ത് പുകയില ഉപയോഗിക്കുകയും ഷൂസിന് പകരമായി ചെരുപ്പുകള്‍ ധരിക്കുകയും ചെയ്തത് കണ്ടെത്തിയിരുന്നു. പൊലീസ് സൂപ്രണ്ട് മന്‍സില്‍ സൈനിയാണ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ഉത്തർ പ്രദേശിൽ ശുദ്ധികലശം: വൃത്തിയില്ലാത്ത ഇൻസ്പെക്ടറിനെ സസ്പെന്റ് ചെയ്തു

കൃത്യമായി രീതിയില്‍ യൂണിഫോം ധരിക്കാത്തതിനും സ്റ്റേഷൻ വൃത്തിയായി സൂക്ഷിക്കാത്തതിനും ഉത്തര്‍പ്രദേശിലെ മഡിയോന്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ നാഗേഷ് മിശ്രയെ സസ്‌പെന്റ് ചെയ്തു. ശനിയാഴ്ച്ചയായിരുന്നു സംഭവം. മഡിയോന്‍ പൊലീസ് സ്റ്റേഷനിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

നാഗേഷ് മിശ്ര സ്റ്റേഷനില്‍ ഡ്യൂട്ടി സമയത്ത് പുകയില ഉപയോഗിക്കുകയും ഷൂസിന് പകരമായി ചെരുപ്പുകള്‍ ധരിക്കുകയും ചെയ്തത് കണ്ടെത്തിയിരുന്നു. പൊലീസ് സൂപ്രണ്ട് മന്‍സില്‍ സൈനിയാണ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഒരു റാങ്കില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ല. എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ആയതിനു ശേഷം യോഗി ആദ്യനാഥ് സെക്രട്ടറിയേറ്റില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഓഫീസിന്റെ ഭിത്തികളിലും മറ്റും പാന്‍മസാല തുപ്പി ഇടുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഉദ്യോഗസ്ഥർ ഓഫീസിൽ പാൻ മസാല ഉപയോഗിക്കരുതെന്ന് അദ്ദേഹം ഉത്തരവിടുകയായിരുന്നു. അതിനുശേഷമാണ് പൊലീസ് സ്റ്റേഷനിലെ ഇത്തരമൊരു സംഭവമുണ്ടായത്.

എന്നാൽ ഞാന്‍ തറ തുടയ്ക്കുവാനല്ല ഇന്‍സ്‌പെക്ടര്‍ ആയത് എന്ന നിഷേധനിലപാടാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ നാഗേഷ് മിശ്ര പുറത്തെടുത്തത്.

ഒരു റാങ്കില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ല. മഡിയോന്‍ പൊലീസ് സ്റ്റേഷന്‍ വൃത്തിഹീനമാക്കിയതിനും ചുമതലബോധമില്ലാതെ പെരുമാറിയതിനുമാണ് നടപടി എടുത്തതെന്ന് ലക്ക്‌നൗ പൊലീസ് സൂപ്രണ്ട് മന്‍സില്‍ സൈനി പറഞ്ഞു.

Story by