രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നവരുടെ തല കൊയ്യും; വിവാദ പ്രസ്താവന നടത്തിയ ബിജെപി എംഎൽഎയ്ക്കെതിരെ കേസെടുത്തു

തെലങ്കാന ബിജെപി എംഎല്‍എയും ചീഫ് വിപ്പുമായ രാജാസിങ്ങിനെതിരെയാണ് ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ ഹെദരാബാദിലെ പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് രാജാസിങ് പ്രകോപനപരമായ പ്രസംഗം നടത്തിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യും. നിര്‍മാണം തടയാന്‍ ചങ്കൂറ്റമുള്ളവര്‍ക്കു ആകാം. അത്തരത്തിലുള്ള വഞ്ചകരുടെ തല കൊയ്യുക തന്നെ ചെയ്യുമെന്നായിരുന്നു രാജാ സിങ്ങിന്റെ ഭീഷണി.

രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നവരുടെ തല കൊയ്യും; വിവാദ പ്രസ്താവന നടത്തിയ ബിജെപി എംഎൽഎയ്ക്കെതിരെ കേസെടുത്തു

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ എതിർക്കുന്നവരുടെ തല കൊയ്യുമെന്ന് പരസ്യ ഭീഷണി മുഴക്കിയ ബിജെപി എംഎൽഎയ്ക്കെതിരെ പൊലീസ് കേസെടുത്തു. തെലങ്കാന ബിജെപി എംഎല്‍എയും ചീഫ് വിപ്പുമായ രാജാസിങ്ങിനെതിരെയാണ് ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഐപിസി 295 എ വകുപ്പുപ്രകാരം മതവികാരങ്ങള്‍ക്കു മുറിവേല്‍പ്പിച്ചതിനും ബോധപൂര്‍വ്വം മതസ്പര്‍ധ വളര്‍ത്തിയതിനുമാണ് കേസ്. മജ്ലിസ് ബച്ചാവോ തഹ്രിക് എന്ന സംഘടനാ വക്താവിന്റെ പരാതിയിലാണ് നടപടി.

ഇന്നലെ ഹെദരാബാദിലെ പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് രാജാസിങ് പ്രകോപനപരമായ പ്രസംഗം നടത്തിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യും. നിര്‍മാണം തടയാന്‍ ചങ്കൂറ്റമുള്ളവര്‍ക്കു ആകാം. അത്തരത്തിലുള്ള വഞ്ചകരുടെ തല കൊയ്യുക തന്നെ ചെയ്യുമെന്നായിരുന്നു രാജാ സിങ്ങിന്റെ ഭീഷണി.

പശുക്കളെ സംരക്ഷിക്കുന്നതിനായി എന്തുചെയ്യാനും മടിക്കില്ലെന്ന രാജാ സിങ്ങിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. മുമ്പും നിരവധി തവണ ഇത്തരം മതസ്പർധാ പ്രസം​ഗം നടത്തിയതിനെതിരെ കേസുകൾ നിലനിൽക്കുകയും അറസ്റ്റിലാവുകയും ചെയ്തിട്ടുള്ള ആളാണ് രാജാസിങ്.