മോദിയുടെ സഹോദരൻ്റെ പിന്തുണ തൃണമൂലിന്; വാരണാസിയിൽ നിന്നും ആൻ്റി നമോ കാമ്പയിൻ ആരംഭിക്കും

ഇതിനു മുന്നോടിയായി വാരണാസിയിൽ നിന്നും 'ആൻ്റി നമോ' കാമ്പയിൻ ആരംഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

മോദിയുടെ സഹോദരൻ്റെ പിന്തുണ തൃണമൂലിന്; വാരണാസിയിൽ നിന്നും ആൻ്റി നമോ കാമ്പയിൻ ആരംഭിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി പിന്തുണയ്ക്കുന്നത് തൃണമൂൽ കോൺഗ്രസിനെ. 2019 പൊതു തെരഞ്ഞെടുപ്പിൽ താൻ തൃണമൂലിനു വേണ്ടി രംഗത്തിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനു മുന്നോടിയായി വാരണാസിയിൽ നിന്നും 'ആൻ്റി നമോ' കാമ്പയിൻ ആരംഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഫെയർ പ്രൈസ് ഷോപ്പ് ഓണേഴ്സ് അസോസിയേഷൻ്റെ പ്രസിഡൻ്റായ പ്രഹ്ലാദ് മോദി ഡംഡമിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രവർത്തകരുമായിച്ചേർന്ന് രാജ്യത്തുടനീളം ആൻ്റി നമോ കാമ്പയിൻ നടത്താനാണ് അദ്ദേഹത്തിൻ്റെ പദ്ധതി. ബിജെപിയെ തുരത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.