മോദിയുടെ നാളത്തെ കേരളയാത്ര മാറ്റിവെച്ചു; കാരണം 'ശബരിമല വിഷയത്തിലെ കേന്ദ്രനിലപാട് ചോദ്യം ചെയ്യുന്നത് ഒഴിവാക്കാൻ'

'ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും ചെയ്യാനില്ലെങ്കിലും സ്ഥിതിഗതി കൂടുതല്‍ വഷളാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.’- ബിജെപിയുടെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കി.

മോദിയുടെ നാളത്തെ കേരളയാത്ര മാറ്റിവെച്ചു; കാരണം ശബരിമല വിഷയത്തിലെ കേന്ദ്രനിലപാട് ചോദ്യം ചെയ്യുന്നത് ഒഴിവാക്കാൻ

ശബരിമല യുവതീ പ്രവേശന വിഷയം സംഘര്‍ഷത്തില്‍ എത്തിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളയാത്രയും റാലിയും മാറ്റിവെച്ചു. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയിരിക്കുന്നത്. 'മോദി അങ്ങോട്ടു വന്ന് സ്ഥിതിഗതികള്‍ വഷളാക്കുന്നില്ല' എന്നാണ് റിപ്പോർട്ട്.

'ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും ചെയ്യാനില്ലെങ്കിലും സ്ഥിതിഗതി കൂടുതല്‍ വഷളാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.'- ബിജെപിയുടെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'മറ്റു ചില കാരണങ്ങളാല്‍' ജനുവരി ആറിന് നടത്തുമെന്നറിയിച്ച പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദര്‍ശനം മാറ്റിവെച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ദക്ഷിണേന്ത്യയിലെ മോദിയുടെ ഈ വര്‍ഷത്തെ ആദ്യ റാലിയായിരുന്നു പത്തനംതിട്ടയിലേത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രണ്ട് യുവതികൾ (ബിന്ദു, കനകദുർഗ) കഴിഞ്ഞ ദിവസമാണ് ശബരിമലയിൽ പ്രവേശിച്ചത്. ഇതിൽ പ്രതിഷേധിച്ച് സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് അക്രമ പാരമ്പരകളാണ് സംസ്ഥാനത്തുണ്ടായത്.

അതേസമയം, ശബരിമല വിഷയത്തിലെ കേന്ദ്രനിലപാട് ചോദ്യം ചെയ്യുന്നത് ഒഴിവാക്കാൻ ആണ് പ്രധാനമന്ത്രി കേരളയാത്ര മാറ്റിവെച്ചത് എന്നാണ് ഇടതുപക്ഷ നേതാക്കളുടെ ആരോപണം.