മോദി ഓടിപ്പോയി വസ്ത്രം മാറിയോ?; ഐഎസ്ആർഒ ചിത്രങ്ങളുടെ യാഥാർഥ്യമെന്ത്?

എന്നാൽ വിക്രം ലാൻഡറുടെ ലാൻഡിങ്ങിന് മുന്നോടിയായി നരേന്ദ്ര മോദി ഐഎസ്ആർഒ കേന്ദ്രത്തിൽ എത്തുകയും വിക്ഷേപണം പരാജയമായതിനെത്തുടർന്ന് മടങ്ങുകയും ചെയ്തു.

മോദി ഓടിപ്പോയി വസ്ത്രം മാറിയോ?; ഐഎസ്ആർഒ ചിത്രങ്ങളുടെ യാഥാർഥ്യമെന്ത്?

ചന്ദ്രയാൻ രണ്ടിന്റെ ലാൻഡിങ് നിരീക്ഷിക്കാനായി എത്തുമ്പോഴും ഐഎസ്ആർഓ തലവൻ കെ ശിവനെ ആശ്വസിപ്പിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ചിരിക്കുന്ന വ്യത്യസ്ത വസ്ത്രങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുകയാണ്. ലാൻഡിങ് കാണാനെത്തിയ പ്രധാനമന്ത്രി ലാൻഡിങ് പരാജയപ്പെട്ടപ്പോഴേക്കും പോയി വസ്ത്രം മാറിവന്നുവെന്നും ഫോട്ടോ ഷൂട്ട് നടത്തിയെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം.

എന്നാൽ വിക്രം ലാൻഡറുടെ ലാൻഡിങ്ങിന് മുന്നോടിയായി നരേന്ദ്ര മോദി ഐഎസ്ആർഒ കേന്ദ്രത്തിൽ എത്തുകയും വിക്ഷേപണം പരാജയമായതിനെത്തുടർന്ന് മടങ്ങുകയും ചെയ്തു. ഈ ഘട്ടത്തിൽ ശാസ്ത്രജ്ഞർ വിക്രം ലാൻഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. പിന്നീട് പുലർച്ചയോടെ ശാസ്ത്രജ്ഞരെ കാണാൻ വേണ്ടി മാത്രമായി പ്രധാനമന്ത്രി വീണ്ടും ഐഎസ്ആർഒ കേന്ദ്രത്തിൽ എത്തുകയായിരുന്നു. ഈ മണിക്കൂറുകളിൽ മോദി വസ്ത്രം മാറുകയും വിശ്രമിക്കുകയും ചെയ്തു.

Story by