ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടരുതെന്ന് പെട്രോളിയം മന്ത്രാലയം

ആഴ്ചയിൽ ഒരു ദിവസം പെട്രോൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കാൻ ജനങ്ങളോടാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതെന്നും അതല്ലാതെ ഞായറാഴ്ച പമ്പുകൾ അടച്ചിടാനല്ല പറഞ്ഞതെന്നും പെട്രോളിയം മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടരുതെന്ന് പെട്രോളിയം മന്ത്രാലയം

ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടരുതെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശം. ഇത്തരം നീക്കങ്ങൾ പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ആഴ്ചയിൽ ഒരു ദിവസം പെട്രോൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കാൻ ജനങ്ങളോടാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതെന്നും അതല്ലാതെ ഞായറാഴ്ച പമ്പുകൾ അടച്ചിടാനല്ല പറഞ്ഞതെന്നും പെട്രോളിയം മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ മെയ് 14 മുതൽ ഞായറാഴ്ചകളിൽ പമ്പുകൾ അടച്ചിടാനാണ് പമ്പുടമകൾ തീരുമാനിച്ചത്. പരി​സ്ഥി​തി​ സം​ര​ക്ഷണത്തിനായി ഇന്ധ​ന ഉ​പ​യോ​ഗം കു​റ​യ്ക്കു​കയെന്ന പ്ര​ധാ​ന​മ​ന്ത്രിയുടെ എ​ന്ന മ​ന്‍ കീ ​ബാ​ത്തി​ലെ പ്ര​സ്താ​വ​ന​യാ​ണ് തീരുമാനത്തിനു പിന്നിലെന്നാണ് ഉടമകൾ വാദിച്ചിരുന്നത്.

ക​ണ്‍​സോ​ര്‍​ഷ്യം ഓ​ഫ് ഇ​ന്ത്യ​ന്‍ പെ​ട്രോ​ള്‍ ഡീ​ലേ​ഴ്സി​ന്‍റേ​താ​ണു തീ​രു​മാ​നം. കേ​ര​ള​ത്തി​നു പു​റ​മേ ക​ര്‍​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്‌​ട്ര, ഹ​രി​യാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ലു​മാ​ണു പു​തി​യ തീ​രു​മാ​നം നി​ല​വി​ല്‍ വ​രു​ന്ന​ത്. എന്നാൽ പമ്പുടമകളുടെ തീരുമാനം തെറ്റിദ്ധാരണ മൂലമുണ്ടായതാണെന്നു ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയം രം​ഗത്തെത്തിയിരിക്കുന്നത്.