എട്ട് സംസ്ഥാനങ്ങളില്‍ ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ക്ക് അവധി; മെയ് 14 മുതല്‍ തീരുമാനം നടപ്പിലാകും

പ്രധാനമന്ത്രിയുടെ മന്‍ കീ ബാതില്‍ പറഞ്ഞതു പോലെ ഇന്ധനം സംരക്ഷിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നെന്നു പെട്രോള്‍ പമ്പ് ഡീലര്‍മാരുടെ സംഘടനാംഗമായ സുരേഷ് കുമാര്‍ പറഞ്ഞു. തമിഴ്‌നാട്, കേരളം, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഇരുപതിനായിരത്തോളം പെട്രോള്‍ പമ്പുകള്‍ മെയ് 14 മുതല്‍ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

എട്ട് സംസ്ഥാനങ്ങളില്‍ ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ക്ക് അവധി; മെയ് 14 മുതല്‍ തീരുമാനം നടപ്പിലാകും

മെയ് 14 മുതല്‍ എട്ട് സംസ്ഥാനങ്ങളില്‍ ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ക്ക് അവധി. ഇന്ധനം സംരക്ഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ചാണ് ഞായറാഴ്ചകളില്‍ അവധിയാക്കാന്‍ പെട്രോള്‍ പമ്പുടമകള്‍ തീരുമാനിച്ചത്.

'ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാന്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ആലോചിച്ചിരുന്നു. പക്ഷേ, തീരുമാനം പുനഃപരിശോധിക്കാന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ അപേക്ഷിച്ചു. ഇപ്പോള്‍ ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്,' പെട്രോള്‍ പമ്പ് ഡീലര്‍മാരുടെ സംഘടനാംഗമായ സുരേഷ് കുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ മന്‍ കീ ബാതില്‍ പറഞ്ഞതു പോലെ ഇന്ധനം സംരക്ഷിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നെന്നും സുരേഷ് കുമാര്‍ പറഞ്ഞു. തമിഴ്‌നാട്, കേരളം, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഇരുപതിനായിരത്തോളം പെട്രോള്‍ പമ്പുകള്‍ മെയ് 14 മുതല്‍ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

'തീരുമാനം നടപ്പില്‍ വരുന്നതോടെ തമിഴ്‌നാട്ടില്‍ 150 കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ, ഞായറാഴ്ചകളില്‍ 40 ശതമാനം വരെ കച്ചവടം കുറവാണെന്നും നിരീക്ഷിച്ചിച്ചുണ്ട്,' തമിഴ്‌നാട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‌റ് കൂടിയായ സുരേഷ് കുമാര്‍ പറഞ്ഞു. ഒഎംസിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണ പെട്രോള്‍ പമ്പുകളില്‍ പതിനഞ്ച് തൊഴിലാളികള്‍ വരെയാണ് ഉണ്ടാകുക. അവധിദിവസങ്ങളില്‍ ഒരാള്‍ മാത്രമേ ഉണ്ടാകാറുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Story by