ബിന്‍ ലാദന്റെ പേരില്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ ശ്രമം; അപേക്ഷ നല്‍കിയയാള്‍ അറസ്റ്റില്‍

ആധാര്‍ അപേക്ഷയില്‍ ലാദന്റെ മങ്ങിയ ചിത്രം ഉപയോഗിച്ചു അപ് ലോഡ് ചെയ്തതാണു സദ്ദാമിനു വിനയായത്. ഇതു ശ്രദ്ധയില്‍പ്പെട്ട യുണീക്ക് ഐഡന്റിറ്റി അഥോറിറ്റി ഓഫ് ഇന്ത്യ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അപേക്ഷയില്‍ കൊടുത്തിരുന്ന വിലാസത്തില്‍ പാകിസ്ഥാനിലെ അബോട്ടാബാദ് എന്ന സ്ഥലത്തിന്റെ പേരാണു കൊടുത്തിരുന്നത്.

ബിന്‍ ലാദന്റെ പേരില്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ ശ്രമം; അപേക്ഷ നല്‍കിയയാള്‍ അറസ്റ്റില്‍

അല്‍ ഖ്വയ്ദ തീവ്രവാദി ഒസാമ ബില്‍ ലാദന്റെ പേരില്‍ ആധാര്‍ കാര്‍ഡ് എടുക്കാൻ ശ്രമിച്ചയാള്‍ പിടിയിലായി. രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ ആധാര്‍ എന്‍ റോള്‍മെന്റ് കേന്ദ്രം നടത്തുന്ന സദ്ദാം മന്‍സൂരിയാണു പിടിയിലായത്.

ആധാര്‍ അപേക്ഷയില്‍ ലാദന്റെ മങ്ങിയ ചിത്രം ഉപയോഗിച്ച് അപ് ലോഡ് ചെയ്തതാണു സദ്ദാമിനു വിനയായത്. ഇതു ശ്രദ്ധയില്‍പ്പെട്ട യുണീക്ക് ഐഡന്റിറ്റി അഥോറിറ്റി ഓഫ് ഇന്ത്യ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അപേക്ഷയില്‍ കൊടുത്തിരുന്ന വിലാസത്തില്‍ പാകിസ്ഥാനിലെ അബോട്ടാബാദ് എന്ന സ്ഥലത്തിന്റെ പേരാണു കൊടുത്തിരുന്നത്.

സദ്ദാമിനെതിരേ വഞ്ചനാക്കുറ്റത്തിനു സെക്ഷന്‍ 66ഡി പ്രകാരവും വ്യാജരേഖ സമര്‍പ്പിച്ചതിനു സെക്ഷന്‍ 467, 468 പ്രകാരവും കേസെടുത്തിട്ടുണ്ടെന്നു മണ്ഡല്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ചഞ്ചല്‍ മിശ്ര അറിയിച്ചു.

ഇത്തരം ഒരു പ്രവര്‍ത്തി ചെയ്യാനുള്ള കാരണം അന്വേഷിക്കുമെന്നും മിശ്ര പറഞ്ഞു. അപേക്ഷയില്‍ കൃഷ്ണമണിയുടെ അടയാളമോ വിരലടയാളമോ ചേര്‍ത്തിയിട്ടില്ല. പ്രാഥമിക ചോദ്യം ചെയ്യലില്‍ സദ്ദാം നിരപരാധിയാണെന്നും വേറെയാരോ കബളിപ്പിച്ചതാണെന്നുമാണ് അവകാശപ്പെടുന്നത്.

എന്നാല്‍, സദ്ദാമിന്റെ പേരില്‍ത്തെന്നെയായിരുന്നു സിസ്റ്റത്തില്‍ ലോഗ് ഇന്‍ ചെയ്തിട്ടുണ്ടായിരുന്നത്.