കുപ്പിവെള്ളത്തിന് ഏകീകൃതനിരക്ക്; പെപ്‌സികോയും ബിസിസിഐയും ധാരണയിലെത്തി

പെപ്‌സികോയുടെ കുപ്പിവെള്ളമായ അക്വാഫീന ആയിരിക്കും രാജ്യം മുഴുവനും ഒരേ നിരക്കില്‍ വില്‍ക്കപ്പെടുക. ബിസിസിഐയുടെ സ്‌റ്റേഡിയങ്ങളില്‍ എംആര്‍പിയേക്കാള്‍ കൂടിയ നിരക്കില്‍ കുപ്പിവെള്ളം വില്‍ക്കില്ലെന്ന് ബിസിസിഐ അറിയിച്ചു.

കുപ്പിവെള്ളത്തിന് ഏകീകൃതനിരക്ക്; പെപ്‌സികോയും ബിസിസിഐയും  ധാരണയിലെത്തി

കുടിവെള്ളവിതരണക്കാരായ പെപ്‌സികോയും ബോര്‍ഡ് ഓഫ് കണ്ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്‍ ഇന്ത്യയും ഏകീകൃതനിരക്കില്‍ കുടിവെള്ളം വില്‍ക്കാന്‍ ധാരണയായി. കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിച്ചതാണിക്കാര്യം.

പെപ്‌സികോയുടെ കുപ്പിവെള്ളമായ അക്വാഫീന ആയിരിക്കും രാജ്യം മുഴുവനും ഒരേ നിരക്കില്‍ വില്‍ക്കപ്പെടുക. ബിസിസിഐയുടെ സ്‌റ്റേഡിയങ്ങളില്‍ എംആര്‍പിയേക്കാള്‍ കൂടിയ നിരക്കില്‍ കുപ്പിവെള്ളം വില്‍ക്കില്ലെന്ന് ബിസിസിഐ അറിയിച്ചു.

ഇരട്ട എംആര്‍പി നിയമവിരുദ്ധമാണെന്ന് പാസ്വാന്‍ പറഞ്ഞു. സിനിമാ തിയറ്ററുകളിലും റസ്റ്റോറന്‌റുകളിലും കൂടിയ നിരക്കില്‍ കുപ്പിവെള്ളം വില്‍ക്കുന്നതിനെ പരാമര്‍ശിക്കുകയായിരുന്നു മന്ത്രി.

എംആര്‍പിയേക്കാള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നത് മോശം വിപണനശീലമാണെന്നും ഉപഭോക്താക്കള്‍ ഇതിനെതിരേ പരാതി നല്‍കേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങളിലും, മള്‍ട്ടിപ്ലക്‌സുകളിലും ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്ക് കൂടിയ വില നല്‍കേണ്ടി വരുന്നുണ്ട്. ഇതിനു അവസാനം ഉണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു.