മയില്‍ നിത്യബ്രഹ്മചാരിയെന്ന് പശുവിനെ ദേശീയ മൃഗമാക്കണമെന്നു പറഞ്ഞ ജഡ്ജിയുടെ പരസ്യ പ്രസ്താവന

"മയിൽ ഇന്ത്യയുടെ ദേശീയ പക്ഷി ആയത് അത് ഒരു ബ്രഹ്മചാരി ആയതു കൊണ്ടാണ്. മയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറില്ല. അതായത് അത് ഇണചേരാറില്ല. മയിലുകളിൽ പ്രത്യുൽപാദനം നടക്കുന്നത് പെൺമയിൽ ആൺ മയിലിന്റെ കണ്ണിനീർ കുടിക്കുന്നതു കൊണ്ടാണ്. ഭഗവാൻ കൃഷ്ണനും മയിൽ പീലി ചൂടിയിരുന്നു'- ഇതായിരുന്നു ജഡ്ജിയുടെ കണ്ടുപിടിത്തം.

മയില്‍ നിത്യബ്രഹ്മചാരിയെന്ന് പശുവിനെ ദേശീയ മൃഗമാക്കണമെന്നു പറഞ്ഞ ജഡ്ജിയുടെ  പരസ്യ പ്രസ്താവന

മയിൽ നിത്യബ്രഹ്മചാരിയാണെന്ന മഹത്തായ കണ്ടുപിടിത്തവുമായി രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി. മയിലുകളിൽ പ്രത്യുൽപാദനം നടക്കുന്നത് പെൺമയിൽ ആൺമയിലിന്റെ കണ്ണുനീർ കുടിച്ചിട്ടാണെന്നും ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമ പറഞ്ഞു.

"മയിൽ ഇന്ത്യയുടെ ദേശീയ പക്ഷി ആയത് അത് ഒരു ബ്രഹ്മചാരി ആയതു കൊണ്ടാണ്. മയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറില്ല. അതായത് അത് ഇണചേരാറില്ല. മയിലുകളിൽ പ്രത്യുൽപാദനം നടക്കുന്നത് പെൺമയിൽ ആൺ മയിലിന്റെ കണ്ണിനീർ കുടിക്കുന്നതു കൊണ്ടാണ്. ഭഗവാൻ കൃഷ്ണനും മയിൽ പീലി ചൂടിയിരുന്നു."- ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമ

കടുവയ്ക്കു പകരം പശുവിനെ ദേശീയമൃ​ഗമാക്കണമെന്നും പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജഡ്ജി. സാധാരണ മാധ്യമങ്ങളോടു സിറ്റിങ് ജഡ്ജിമാർ സംസാരിക്കുന്ന പതിവ് ഇന്ത്യയിലില്ലാത്ത സാഹചര്യത്തിലാണ് ഇതു സംഭവിച്ചത്.

എങ്ങനെയാണോ നേപ്പാളിൽ പശുവിനെ ദേശീയമൃ​ഗമാക്കിയത് അത് ഇന്ത്യയും പിന്തുടരണമെന്നും അതുമൂലം മതേതരത്തിന് ഒന്നും സംഭവിക്കില്ലെന്നുമായിരുന്നു ജഡ്ജിയുടെ പ്രതികരണം. പശുവിന് ​ഗം​ഗ-യമുന നദികൾക്കു നൽകിയതു പോലെ വ്യക്തി പദവി നൽകണമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.

മയിൽ സാധാരണ പക്ഷികളെ പോലെ തന്നെ ഇണ ചേർന്നു പ്രത്യുൽപാദനം നടത്തുന്നതെന്നിരിക്കെയാണ് അതിനെക്കുറിച്ച് ഇത്ര വലിയ വിഡ്ഢിത്തം ഒരു സിറ്റിങ് ജഡ്ജിയിൽ നിന്നും ഉണ്ടാവുന്നത്. ജഡ്ജിയുടെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽനിന്നും വിമർശനം ഉയർന്നിട്ടുണ്ട്.

1979 മുതൽ ജില്ലാ കോടതികളിൽ സേവനം തുടങ്ങിയ ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമ അവിടെ നിന്നാണ് രാജസ്ഥാൻ ഹൈക്കോടതിയിലെത്തുന്നത്. മുമ്പ് രാജസ്ഥാൻ സർക്കാരിന്റെ അഡീഷനൽ അഡ്വക്കേറ്റ് ജനറൽ ആയിരുന്ന ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമ കേന്ദ്രസർക്കാരിനു വേണ്ടി രാജസ്ഥാൻ ഹൈക്കോടതിയിൽ ഹാജരായിരുന്ന അഭിഭാഷകനായിരുന്നു.