പതഞ്ജലി എഫക്ടിനോട് മത്സരിക്കല്‍ ബുദ്ധിമുട്ടാണെന്ന് കോള്‍ഗേറ്റ് സിഇഓ

മള്‍ട്ടിനാഷണല്‍ കമ്പനികളേക്കാള്‍ നാല് മടങ്ങ് വേഗത്തിലാണ് തദ്ദേശീയ ഉത്പാദകരുടെ വളര്‍ച്ച. ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നതിന് കൂടുതല്‍ പേരും ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഉത്പാദകര്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ പരിശുദ്ധമാണ് എന്ന ധാരണയോടെയാണ്.

പതഞ്ജലി എഫക്ടിനോട് മത്സരിക്കല്‍ ബുദ്ധിമുട്ടാണെന്ന് കോള്‍ഗേറ്റ് സിഇഓ

പതഞ്ജലിയുടെ വളര്‍ച്ചയോട് പിടിച്ചുനില്‍ക്കാന്‍ കോള്‍ഗേറ്റിന് ബുദ്ധിമുട്ടാണെന്ന് കോള്‍ഗേറ്റ് സിഇഓ ഇയാന്‍ കുക്ക്. ഒരു ദശാബ്ദത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ കോള്‍ഗേറ്റ് ഗ്രൂപ്പിന് എതിരാളിയുണ്ടാകുന്നത് എന്നും കുക്ക് പറഞ്ഞു. ഇന്ത്യയില്‍ മാറുന്ന ഉപഭോക്തൃ താല്‍പര്യങ്ങളെക്കുറിച്ച് നിക്ഷേപകരോട് സംസാരിക്കുകയായിരുന്നു കോള്‍ഗേറ്റ് ഗ്രൂപ്പ് സിഇഓ ഇയാന്‍ കുക്ക്. "പതഞ്ജലിക്ക് ബിസിനസ്സിനെയും വിപണിയെയും പറ്റി വളരെ ദേശീയമായ കാഴ്ചപ്പാടാണ് ഉള്ളത്. പ്രാദേശിക വിപണിയെ നിയന്ത്രിക്കുന്ന കാര്യങ്ങളാണവ." കുക്ക് പറഞ്ഞു.ഇന്ത്യന്‍ ടൂത്ത്‌പേസ്റ്റ് വിപണിയില്‍ കോള്‍ഗേറ്റ് ഇന്ത്യയുടെ ഷെയര്‍ കഴിഞ്ഞ വര്‍ഷം 1.8% ഇടിഞ്ഞ സാഹചര്യത്തിലാണ് ഈ നിരീക്ഷണം.

ആയുര്‍വേദിക്, ഹെര്‍ബല്‍ ബ്രാന്‍ഡുകള്‍ തെരഞ്ഞെടുത്തു തുടങ്ങിയതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോള്‍ഗേറ്റിന്റെ വില്‍പനയില്‍ 4% തകര്‍ച്ചയുണ്ടായി. 2016ല്‍ കോള്‍ഗേറ്റിന്റെ മാര്‍ക്കറ്റ് ഷെയര്‍ 55.6% ആയിരുന്നു. ക്രെഡിറ്റ് സ്യൂസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കോള്‍ഗേറ്റിന്റെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഷെയര്‍ നഷ്ടത്തിന്റെ ഇരട്ടിയായിരിക്കും. കാരണം പതഞ്ജലിയുടെ മാര്‍ക്കറ്റ് ഷെയര്‍ വേണ്ടവിധം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതു തന്നെ. മാര്‍ക്കറ്റ് റിസര്‍ച്ചറായ നീല്‍സണിന്റെ റീട്ടെയില്‍ പാനല്‍ പതഞ്ജലിയുടെ വ്യാപാരസ്ഥാപനങ്ങളെക്കുറിച്ച് വിശദമായി പഠിച്ചിട്ടില്ല. പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ക്കായുള്ള 12,000 ഷോപ്പുകള്‍ ഇന്ത്യയിലുണ്ട്. 2016ല്‍ കോള്‍ഗേറ്റിന്റെ മാര്‍ക്കറ്റ് ഷെയര്‍ ഇങ്ങനെയായിരുന്നു- ടൂത്ത് പേസ്റ്റ് വിപണിയില്‍ 55.6%, ടൂത്ത്ബ്രഷ് വിപണിയില്‍ 47.3%. ദന്താരോഗ്യ രംഗത്തെ പ്രധാന ബ്രാന്‍ഡ് ആയി കോള്‍ഗേറ്റ് ഇപ്പോഴും തുടരുന്നു എങ്കിലും പതഞ്ജലിക്ക് അതിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ കഴിഞ്ഞു. കോള്‍ഗേറ്റിന്റെ അമ്പത് ലക്ഷം സ്‌റ്റോറുകളുടെ ആധിപത്യത്തെ പതഞ്ജലി വെല്ലുവിളിക്കുന്നത് വെറും രണ്ട് ലക്ഷം പരമ്പരാഗത റീട്ടെയ്ല്‍ കടകള്‍ വഴിയാണ്.

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് കോള്‍ഗേറ്റ് സിബാക്ക വേദ്ശക്തി എന്ന ആയുര്‍വേദ ബ്രാന്‍ഡ് പുറത്തിറക്കി. പതഞ്ജലിയുടെ ദന്തകാന്തി ടൂത്ത്‌പേസ്റ്റിനെ ലക്ഷ്യമിട്ടായിരുന്നു ഇത്. പുതിയ ബ്രാന്‍ഡിന് ഇന്ത്യയില്‍ മൊത്തം 0.5% ഷെയറാണുള്ളത്. 10,000 കോടിയുടെ കമ്പനിയിലേക്ക് പതഞ്ജലിയുടെ വളര്‍ച്ചക്ക് ഒരു ദശാബ്ദത്തിന്റെ ദൈര്‍ഘ്യം പോലുമെടുക്കാതെയാണ്. മള്‍ട്ടിനാഷണല്‍ എതിരാളികളെക്കൊണ്ട് പോലും ആയുര്‍വേദിക് ബ്രാന്‍ഡുകള്‍ ഉത്പാദിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന രീതിയിലാണ് പതഞ്ജലി വളരുന്നത്. മള്‍ട്ടിനാഷണല്‍ കമ്പനികളേക്കാള്‍ നാല് മടങ്ങ് വേഗത്തിലാണ് തദ്ദേശീയ ഉത്പാദകരുടെ വളര്‍ച്ച. ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നതിന് കൂടുതല്‍ പേരും ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഉത്പാദകര്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ പരിശുദ്ധമാണ് എന്ന ധാരണയോടെയാണ്. ജിഎസ്ടിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് കോള്‍ഗേറ്റ് എന്നും വിപണി നിരീക്ഷകര്‍ പറയുന്നു. കോള്‍ഗേറ്റ് ഉത്പന്നങ്ങളുടെ പരോക്ഷ നികുതി 23-24%ല്‍ നിന്നും 18% ആയി കുറഞ്ഞിട്ടുണ്ട്.

Story by
Read More >>