ശല്യക്കാരായ മക്കളെ വീട്ടിൽ നിന്നും ഇറക്കി വിടാം: ഡൽഹി ഹൈക്കോടതി വിധി

“മാതാപിതാക്കൾക്ക് വസ്തുവിന് മേൽ നിയമപരമായ അവകാശം ഉള്ളിടത്തോളം, അവർക്ക് തങ്ങളെ അധിക്ഷേപിക്കുന്ന മക്കളെ ഇറക്കി വിടാം,” ജസ്റ്റിസ് മൻ മോഹൻ വിധിച്ചു.

ശല്യക്കാരായ മക്കളെ വീട്ടിൽ നിന്നും ഇറക്കി വിടാം: ഡൽഹി ഹൈക്കോടതി വിധി

മാതാപിതാക്കളോട് വഴക്കിടുന്ന മക്കളെ വീട്ടിൽ നിന്നും ഇറക്കി വിടാമെന്ന് ഡൽഹി ഹൈക്കോടതി.

"മാതാപിതാക്കൾക്ക് വസ്തുവിന് മേൽ നിയമപരമായ അവകാശം ഉള്ളിടത്തോളം, അവർക്ക് തങ്ങളെ അധിക്ഷേപിക്കുന്ന മക്കളെ ഇറക്കി വിടാം," ജസ്റ്റിസ് മൻ മോഹൻ വിധിച്ചു. മുതിർന്ന പൗരന്മാർക്കും മാതാപിതാക്കൾക്കും സമാധാനത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശത്തിനെക്കുറിച്ച് പ്രസ്താവിക്കുകയായിരുന്നു കോടതി.

ഇതേ തരത്തിലുള്ള 2007 ലെ ഒരു നിയമത്തിന്റെ പരിഷ്കാരമാണ് ഡൽഹി ഹൈക്കോടതി വിധി. അന്ന് നിയമം നിർമ്മിക്കാനായി സംസ്ഥാനസർക്കാരുകളോടും കോടതി ആവശ്യപ്പെട്ടിരുന്നു. ഡൽഹി സർക്കാരിന്റെ നിയമം ശല്യക്കാരായ മക്കളെ സ്വന്തം വീട്ടിൽ നിന്നും ഇറക്കി വിടാൻ മാതാപിതാക്കളെ അനുവദിക്കുന്നുണ്ട്. വാടകവീടാണെങ്കിലും നിയമത്തിൽ മാറ്റമൊന്നുമില്ല.

മദ്യപാനിയായ ഒരാളും സഹോദരനും ചേർന്ന് തങ്ങളെ വീട്ടിൽ നിന്നും ഇറക്കി വിടാൻ മാതാപിതാക്കളെ അനുവദിച്ച 2015 ലെ മെയിന്റനൻസ് ട്രിബ്യൂണൽ വിധിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതാണ് നിയമപരിഷ്കരണത്തിന് കാരണമായത്.

Read More >>