സൈനികരെ ഹണി ട്രാപ്പിൽ കുടുക്കാൻ പാക് ശ്രമം; മുന്നറിയിപ്പുമായി മേധാവികൾ

ഇതിനോടകം നിരവധി വ്യാജ പ്രൊഫൈലുകളാണ് കണ്ടെത്തിയിരിക്കുന്നത്.

സൈനികരെ ഹണി ട്രാപ്പിൽ കുടുക്കാൻ പാക് ശ്രമം; മുന്നറിയിപ്പുമായി മേധാവികൾ

ഇന്ത്യൻ സൈനികരെ ഹണി ട്രാപ്പിൽ കുടുക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ഫേസ്ബുക്കിൽ വ്യാജപ്രൊഫൈൽ നിർമ്മിച്ച് മുതിർന്ന സൈനികരെ സുഹൃത്തുക്കളാക്കി രഹസ്യങ്ങൾ ചോർത്താനുള്ള നീക്കം പാക്കിസ്ഥാൻ ആരംഭിച്ചു കഴിഞ്ഞെന്ന് എൻഐഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാക്കിസ്ഥാൻ ചാര സംഘടനയുടെ മേൽനോട്ടത്തിലാണ് നീക്കം നടക്കുന്നതെന്നാണ് റിപ്പോർട്ട്.

ഇതിനോടകം നിരവധി വ്യാജ പ്രൊഫൈലുകളാണ് കണ്ടെത്തിയിരിക്കുന്നത്. പാക് ഇന്റലിജന്‍സ് ഏജന്‍സികളുടെ കെണികള്‍ സൂക്ഷിക്കണമെന്ന് പ്രതിരോധ മേഖലയിലെ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പ്രൈാഫൈലുകളില്‍ നിന്നും സൈനികരെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് നിരവധി റിക്വസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

പാക് സുന്ദരികളുടെ കെണിയില്‍ മുമ്പ് ഇന്ത്യൻ സൈന്യത്തിലെ ചിലര്‍ വീണിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രൊഫൈലുകൾ സൂക്ഷിക്കണമെന്ന കർശന നിർദ്ദേശമാണ് സൈനികർക്ക് നൽകിയിരിക്കുന്നത്

Read More >>