അതിർത്തിയിലെ പാക് സൈനിക പോസ്റ്റുകൾ തകർത്ത് ഇന്ത്യയുടെ തിരിച്ചടി; വീഡിയോ പുറത്ത്

കശ്മീരിലെ നൗഷേര സേക്ടറിലെ പാക്ക് സൈനിക പോസ്റ്റുകൾ തകർ‌ക്കുന്ന ദൃശ്യങ്ങൾ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ തടയുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യയുടെ ഈ നീക്കം. അതേസമയം, പാക് സൈന്യത്തിൽ നിന്നും ആളപായമുണ്ടോയെന്ന കാര്യം സൈന്യം വ്യക്തമാക്കിയിട്ടില്ല. എന്നാൽ പാക് സൈനിക പോസ്റ്റുകൾക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

അതിർത്തിയിലെ പാക് സൈനിക പോസ്റ്റുകൾ തകർത്ത് ഇന്ത്യയുടെ തിരിച്ചടി; വീഡിയോ പുറത്ത്

ഭീകരരെ നുഴഞ്ഞുകയറാൻ സഹായിക്കുകയും തുടർച്ചയായ പ്രകോപനങ്ങൾ സൃഷിടിക്കുകയും ചെയ്യുന്ന പാക് സൈനിക പോസ്റ്റുകൾ തകർത്ത് ഇന്ത്യയുടെ തിരിച്ചടി. നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റുകളാണ് ഇന്നു പുലർച്ചെ ഇന്ത്യൻ സൈന്യം തകർത്തത്.

കശ്മീരിലെ നൗഷേര സേക്ടറിലെ പാക്ക് സൈനിക പോസ്റ്റുകൾ തകർ‌ക്കുന്ന ദൃശ്യങ്ങൾ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ തടയുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യയുടെ ഈ നീക്കം. അതേസമയം, പാക് സൈന്യത്തിൽ നിന്നും ആളപായമുണ്ടോയെന്ന കാര്യം സൈന്യം വ്യക്തമാക്കിയിട്ടില്ല. എന്നാൽ പാക് സൈനിക പോസ്റ്റുകൾക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

നുഴഞ്ഞുകയറ്റക്കാരെ പാക് സൈന്യം സഹായിക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കാനാണ് ഇത്തരത്തിലൊരു നടപടിയെന്നുമാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. ഇനിയും നുഴഞ്ഞുകയറ്റത്തെ സഹായിച്ചാൽ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് അവർക്കു മനസ്സിലാക്കിക്കൊടുക്കാനാണ് ഇത്തരമൊരു ആക്രമമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയിലേക്കു നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുന്ന പാക്ക് പോസ്റ്റുകൾക്കു നേരെയാണ് സൈന്യം ആക്രമണം നടത്തിയതെന്നും ഭീകരവിരുദ്ധ ഓപറേഷന്റെ ഭാഗമായുള്ള സൈനിക നടപടിയാണി നൗഷേരയിലേതെന്നും മേജർ ജനറൽ അശോക് നാരുല വ്യക്തമാക്കി.

കുറച്ചുദിവസങ്ങളായി അതിർത്തിയിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞദിവസം ഇന്ത്യയിലെ അതിർത്തി ഗ്രാമങ്ങൾക്കുനേരെ പാക് സൈന്യം ശക്തമായ വെടിവയ്പ്പ് നടത്തിയിരുന്നു. ഇതിനു മറുപടിയായാണ് ഇന്ത്യയുടെ ആക്രമണം.