ആണവായുധവും ഹിന്ദുത്വവും പാകിസ്താനെ ആശങ്കയിലാക്കുന്നു

ബിജെപി സര്‍ക്കാരിന്‌റെ നേതൃത്വത്തില്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന്‌റെ ഭാഗമായിട്ടാണ് എല്ലാം സംഭവിക്കുന്നതെന്നും ഒരു വിരമിച്ച പാകിസ്താനി ജനറല്‍ പറഞ്ഞു. ഇന്ത്യയുടെ പ്രകോപിപ്പിക്കുന്ന നടപടികളില്‍ ഏറ്റവും പുതിയതാണ് ആണവായുധത്തിന്‌റെ പേരിലുള്ള പുനഃപരിശോധന എന്ന് റിട്ടയേര്‍ഡ് ജനറല്‍ എഹ്‌സാന്‍ ഉല്‍ ഹഖ് പറഞ്ഞു.

ആണവായുധവും ഹിന്ദുത്വവും പാകിസ്താനെ ആശങ്കയിലാക്കുന്നു

ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന ഇന്ത്യയുടെ നിലപാടില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചനകളില്‍ ആശങ്ക പ്രകടിപ്പിച്ച് പാകിസ്താനിലെ ആണവായുധ വിദഗ്ധന്മാര്‍.

ബിജെപി സര്‍ക്കാരിന്‌റെ നേതൃത്വത്തില്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന്‌റെ ഭാഗമായിട്ടാണ് എല്ലാം സംഭവിക്കുന്നതെന്നും ഒരു വിരമിച്ച പാകിസ്താനി ജനറല്‍ പറഞ്ഞു. ഇന്ത്യയുടെ പ്രകോപിപ്പിക്കുന്ന നടപടികളില്‍ ഏറ്റവും പുതിയതാണ് ആണവായുധത്തിന്‌റെ പേരിലുള്ള പുനഃപരിശോധന എന്ന് റിട്ടയേര്‍ഡ് ജനറല്‍ എഹ്‌സാന്‍ ഉല്‍ ഹഖ് പറഞ്ഞു.

ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന ഇന്ത്യയുടെ നയം മാറാൻ സാദ്ധ്യതയുണ്ടെന്ന് മസാച്വേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സൗത്ത് ഏഷ്യൻ ന്യൂക്ലിയർ സ്ട്രാറ്റജി വിദഗ്ധൻ വിപിൻ നരംഗ് ആണ് പറഞ്ഞത്.

പാകിസ്താൻ ആണവായുധം പ്രയോഗിക്കുമെന്ന് തോന്നുകയാണെങ്കിൽ ഇന്ത്യ മുൻ കൂറായി പ്രഹരിക്കാൻ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പാകിസ്താനെ ആശങ്കയിലാക്കിയതും ഈ മുന്നറിയിപ്പായിരുന്നു.