രാജ്യത്ത്​ ഭീകരാക്രമണ സാധ്യത​; മസൂദ്​ അസ്​ഹറിനെ രഹസ്യമായി മോചിപ്പിച്ചെന്ന്​ റിപ്പോർട്ട്​

കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്​താൻ സിയാല്‍കോട്ട്-ജമ്മു കശ്മീര്‍ മേഖലയില്‍ വലിയ രീതിയില്‍ സേനാ വിന്യാസവും മറ്റു പ്രവര്‍ത്തനങ്ങളുമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്​.

രാജ്യത്ത്​ ഭീകരാക്രമണ സാധ്യത​; മസൂദ്​ അസ്​ഹറിനെ രഹസ്യമായി മോചിപ്പിച്ചെന്ന്​ റിപ്പോർട്ട്​

ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാക്കിസ്ഥാൻ ജയിൽ മോചിതനാക്കിയെന്ന് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഇന്ത്യ - പാകിസ്​താൻ അതിർത്തിയിൽ ഭീകരാക്രമണമുണ്ടായേക്കാമെന്ന്​ റിപ്പോർട്ട് പുറത്തുവന്നു. അതിർത്തികളിൽ പാക്കിസ്ഥാൻ സേനാവിന്യാസം കൂട്ടിയെന്നും സൂചന. ജമ്മു കശ്മീർ, രാജസ്ഥാൻ അതിർത്തികളിൽ ഇന്ത്യ സുരക്ഷ ശക്തമാക്കി. എന്തും നേരിടാൻ തയ്യാറാകാൻ സൈനിക വിഭാഗങ്ങൾക്കു നിർദേശം നൽകി. നിയമവിരുദ്ധ പ്രവർത്തന നിരോധന ബിൽ (യുഎപിഎ) പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസ്ഹർ. 2001 ലെ പാർലമെന്റ് ആക്രമണം, കഴിഞ്ഞ ഫെബ്രുവരിയിലെ പുൽവാമ ആക്രമണം എന്നിവയ്ക്കു നേതൃത്വം നൽകിയത് മസൂദ് അസ്ഹർ ആണ്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നാണ്​ പാക്​ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്​താൻ സിയാല്‍കോട്ട്-ജമ്മു കശ്മീര്‍ മേഖലയില്‍ വലിയ രീതിയില്‍ സേനാ വിന്യാസവും മറ്റു പ്രവര്‍ത്തനങ്ങളുമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്​. പാകിസ്താന്‍ നീക്കങ്ങളെ സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലും മറ്റും കനത്ത ജാഗ്രത നിര്‍ദേശം നല്‍കി.

ഇതിനിടെ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാകിസ്താന്‍ രഹസ്യമായി വിട്ടയച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഘടനകളുമായി ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള നീക്കമാണിതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തി​​െൻറ നിരീക്ഷണം. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നാണ് അസ്ഹറിനെ കസ്റ്റഡിയിലെടുത്തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇരുപതുവർഷം മുൻപ് ഇന്ത്യ വിട്ടയച്ച ഭീകരവാദി നേതാവാണ് മസൂദ് അസർ. പാക്കിസ്ഥാൻ ഭീകരവാദി സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപക നേതാവാണ്. അൽഖ്വയ്ദ ബന്ധമുള്ള ഹൽക്കദുൽ മുജാഹിദ്ദീന്റെ നേതാവായാണു തുടക്കം.