ഇന്ത്യന്‍ ജവാന്‍മാരുടെ മൃതദേഹങ്ങൾ പാക്കിസ്ഥാന്‍ വികൃതമാക്കി; തിരിച്ചടിക്കുമെന്ന് സൈന്യം

പരംജിത് സിങ്ങെന്ന ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേംസാഗറുമാണ് വീരമൃത്യു വരിച്ചത്. ജവാന്മാരെ അതിര്‍ത്തിയില്‍ വെച്ച് വധിച്ച ശേഷമാണ് മൃതദേഹത്തോട് പാക്കിസ്ഥാന്‍ സൈന്യം അനാദരവ് കാണിച്ചത്.

ഇന്ത്യന്‍ ജവാന്‍മാരുടെ  മൃതദേഹങ്ങൾ പാക്കിസ്ഥാന്‍ വികൃതമാക്കി; തിരിച്ചടിക്കുമെന്ന് സൈന്യം

പാക്കിസ്ഥാന്‍ സൈന്യം രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കി. അതിര്‍ത്തിയില്‍ വെച്ച് വധിച്ച ശേഷമാണ് മൃതദേഹത്തോട് അനാദരവ് കാണിച്ചത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കിരാത നടപടിക്കു ഉചിതമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ കരസേന വ്യക്തമാക്കി.

അംഗീകരിക്കാനാവാത്ത നടപടിയാണ് പാക്ക് സൈന്യം ചെയ്തതെന്ന് പറഞ്ഞ നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫ് പാക്കിസ്ഥാന് തക്കതായ മറുപടി നല്‍കുമെന്ന് മുന്നറിയിപ്പ് നൽകി.

പൂഞ്ച് ജില്ലയിലെ കൃഷ്ണഗട്ട് മേഖലയില്‍ പാക്ക് സൈന്യം നടത്തിയ വെടിവെയ്പിലാണ് സൈനികര്‍ വീരമൃത്യു വരിച്ചത്. പരംജിത് സിങ്ങെന്ന ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേംസാഗറുമാണ് വീരമൃത്യു വരിച്ചത്. പാക്കിസ്താന്റെ 647 മുജാബിദ് ബറ്റാലിയനാണ് പ്രകോപനമില്ലാതെ ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത്. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ രാജേന്ദ്ര കുമാറിന് വെടിവെയ്പില്‍ പരിക്കേറ്റു. നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയുണ്ടെങ്കിലും പാക്കിസ്ഥാന്‍ ഇത് പതിവായി തെറ്റിക്കുകയാണെന്ന് ആരോപണമുണ്ട്.