പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വെടിവെച്ചു കൊന്നു

ജവാന്‍മാര്‍ മുന്നറിയിപ്പ് കൊടുത്തിട്ടും നുഴഞ്ഞുകയറ്റക്കാരന്‍ മുന്നോട്ടു തന്നെ വന്നതോടെയാണ് വെടിവെയ്‌ക്കേണ്ടി വന്നതെന്ന് ബിഎസ്എഫ് പറഞ്ഞു.

പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വെടിവെച്ചു  കൊന്നു

പാക്കിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് ജവാന്‍മാര്‍ വെടിവെച്ചു കൊന്നു. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ സംശയകരമായ ചലനങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ജവാന്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് കണ്ടത്.

ജവാന്‍മാര്‍ മുന്നറിയിപ്പ് കൊടുത്തിട്ടും നുഴഞ്ഞുകയറ്റക്കാരന്‍ മുന്നോട്ടു തന്നെ വന്നതോടെയാണ് വെടിവെയ്‌ക്കേണ്ടി വന്നതെന്ന് ബിഎസ്എഫ് പറഞ്ഞു. പ്രദേശത്ത് മറ്റ് നുഴഞ്ഞുകയറ്റക്കാരാരെങ്കിലുമുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് ബിഎസ്എഫ് പറഞ്ഞു. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

Story by