യോഗിയുടെ ആന്റി റോമിയോ പട പിടികൂടിയത് ഏഴ് ലക്ഷം 'അനാശാസ്യ'ക്കാരെ

പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളതാണ് ആന്‌റി റോമിയോ പട. സ്‌കൂളുകള്‍, കോളേജുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ തുടങ്ങിയ സ്ഥലപരിസരങ്ങളിലും പരിശോധന നടത്തുന്നുണ്ട് അവര്‍.

യോഗിയുടെ ആന്റി റോമിയോ പട പിടികൂടിയത് ഏഴ് ലക്ഷം അനാശാസ്യക്കാരെ

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ പട പരിശോധിച്ചത് ഏഴു ലക്ഷം നാട്ടുകാരെ. 2017 മാര്‍ച്ച് 22 മുതല്‍ മെയ് 28 വരെയുള്ള കണക്കാണിത്. ഇതിൽ പകുതിയിലേറെ ആളുകള്‍ക്കു ആന്റി റോമിയോ പട താക്കീതു നല്‍കുകയും ചെയ്തിട്ടുണ്ട്.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളതാണ് ആന്റി റോമിയോ പട. നൂറ് ഇന്‍സ്‌പെക്ടര്‍മാരും കോൺസ്റ്റബിൾമാരും ഉള്‍പ്പെട്ട 30 സംഘങ്ങളാണ് ആന്റി റോമിയോ സ്‌ക്വാഡ്. സ്‌കൂളുകള്‍, കോളേജുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും അവര്‍ പരിശോധന നടത്തുന്നുണ്ട്.

'മാര്‍ച്ച് 22 മുതല്‍ മെയ് 28 വരെ ആന്റി റോമിയോ പട 7.42 ലക്ഷം ആളുകളെ പരിശോധിച്ചു. ചന്തകള്‍, മാളുകള്‍, സ്‌കൂളുകള്‍, ബസ് സ്‌റ്റോപ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ജങ്ക്ഷനുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ രണ്ടു ലക്ഷം പൊതുയിടങ്ങളിലായിരുന്നു നിരീക്ഷണം. അതില്‍ 3.38 ലക്ഷം ആളുകളെ ആന്റി റോമിയോ പട താക്കീതു നല്‍കി വിട്ടയച്ചു. 1264 പേര്‍ക്കെതിരേ 538 കേസുകളില്‍ പൊലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്,' യുപി സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

മേഖലകളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ വടക്കന്‍ യുപിയിലാണു സ്‌ക്വാഡ് കൂടുതൽ നിരീക്ഷണം നടത്തിയിരിക്കുന്നത്. മീററ്റ് മേഖലയില്‍ - മീററ്റ്, സഹാരണ്‍പൂര്‍, മുസാഫര്‍നഗര്‍, നോയ്ഡ്, ഘാസിയാബാദ് ജില്ലകള്‍ - നിന്ന് 1.9 ലക്ഷം ആളുകളെ പിടികൂടി. 30000 പേരെ താക്കീതു നല്‍കി വിട്ടു. ലഖ്‌നൗ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പേരെ താക്കീതു നല്‍കിയത്-1.14 ലക്ഷം പേരെ. വാരണാസിയില്‍ 67673 ല്‍ 62425 പേർക്ക് താക്കീതു നല്‍കി.

പൂവാലന്മാരെ നിയന്ത്രിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊലീസ് നല്‍കിയിട്ടുണ്ട്. തല വടിയ്ക്കുക, മുഖത്തു കരി തേയ്ക്കുക തുടങ്ങിയ 'ശിക്ഷകള്‍' നല്‍കാന്‍ പാടില്ലെന്ന് അവരോടു പൊലീസ് മേധാവികൾ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എങ്കിലും അനാവശ്യമായ ഇടപെടൽ നടത്തുന്നത് മൂലം സദാചാരപ്പോലീസ് എന്ന വിമര്‍ശനം കേട്ടു വരുകയാണു ആന്റി റോമിയോ പട.

മീററ്റ് എസ്എസ് പി ജെ രവീന്ദര്‍ ഗൗഡ് അറിയിച്ചതനുസരിച്ചു ആന്റി റോമിയോ പട്ടാളത്തിനോട് അനാവശ്യമായി പാര്‍ക്കുകളില്‍ പ്രവേശിച്ചു കമിതാക്കളെ പിടിയ്ക്കരുതെന്നും സദാചാര പൊലീസ് രീതിയില്‍ ആക്ഷേപിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. ശിക്ഷ നല്‍കാനും പാടില്ല. പൂവാലന്മാരെ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആന്റി റോമിയോ സ്‌ക്വാഡ് അംഗം പൂവാലന്മാരെ മര്‍ദ്ദിക്കുന്നതോ വേറെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ കടുത്ത നടപടിയുണ്ടാകും എന്നും രവീന്ദര്‍ ഗൗഡ് അറിയിച്ചു.

Read More >>