രാജ്യത്തെ നഗരപ്രദേശങ്ങളില്‍ ഒരു കോടിയിലധികം വരുന്ന കുടുംബങ്ങള്‍ക്ക് ശൗചാലയം ഇല്ല

രാജ്യത്തെ നഗരപ്രദേശങ്ങളില്‍ ഒരു കോടിയിലധികം വരുന്ന കുടുംബങ്ങള്‍ക്ക് ശൗചാലയം ഇല്ല. പാര്‍പ്പിട ദാരിദ്ര്യ നിര്‍മാര്‍ജ്ജന മന്ത്രാലയത്തിന്റെ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

രാജ്യത്തെ നഗരപ്രദേശങ്ങളില്‍ ഒരു കോടിയിലധികം വരുന്ന കുടുംബങ്ങള്‍ക്ക് ശൗചാലയം ഇല്ല

2019 ല്‍ ഇന്ത്യയിലെ നഗരപ്രദേശങ്ങളില്‍ തുറന്ന സ്ഥലങ്ങളിലുള്ള മലമൂത്രവിസര്‍ജനം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രഗവണ്‍മെന്റ് സ്വീകരിച്ച നടപടികളില്‍ ഒന്നാണ് സ്വച്ച് ഭാരത് മിഷന്‍. നാളിതുവരെ , ഈ പദ്ധതിയുടെ കീഴില്‍ 31.14 ലക്ഷം ശൗചാലയത്തിന്റെ പണികള്‍ പൂര്‍ത്തികരിക്കാന്‍ സാധിച്ചിട്ടുണ്ട്. 1.15 ലക്ഷം ജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പൊതു ശൗചാലയത്തിന്റെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ഗവണ്‍മെന്റിനു സാധിച്ചു.

ഏകദേശം 7.8 കോടി കുടുംബങ്ങളാണ് നഗരങ്ങളില്‍ ഇപ്പോള്‍ ഉള്ളത്. 1 കോടി അല്ലെങ്കില്‍ 13 ശതമാനം കുടുംബങ്ങള്‍ക്ക് നഗരങ്ങളില്‍ ശൗചാലയ സൗകര്യം ഇല്ല. ഇതല്ലെങ്കില്‍ ഇവര്‍ പൊതുശൗചാലയങ്ങളെയും ചുറ്റുമുള്ള പ്രദേശങ്ങളെയും ആശ്രയിക്കുന്നു എന്ന് കേന്ദ്രമന്ത്രാലയത്തിന്റെ കണക്കുകളില്‍ വ്യക്തമാക്കുന്നു.

74.64 ലക്ഷം വീടുകള്‍ മേല്‍ക്കൂരയില്ലാതെ മറതീര്‍ത്തും ശൗചാലയമായി ഉപയോഗിക്കുന്നുണ്ട്. ഇതില്‍ 18 ശതമാനത്തോളം വീടുകളില്‍ പ്രത്യേകം അടുക്കളയും ഇല്ല. ഇത്തരം വീടുകളില്‍ മാലിന്യംകാരണം നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. പ്രധാന മന്ത്രി ആവാസ് യോജനയുടെ കീഴില്‍ വീടുകളില്‍ അടുക്കള, ശൗചാലയം തുടങ്ങിയ സൗകര്യങ്ങള്‍ പണിയുവാനായി 1.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.