മോദി അവതാര പുരുഷൻ: ഹിന്ദുത്വത്തിലേക്ക് വരാൻ തയ്യാറുള്ള മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ നിൽക്കാം; വിഷം തുപ്പി ബിജെപി എംഎൽഎ

ഹിന്ദു രാഷ്ട്രമായിക്കഴിഞ്ഞാൽ ഇന്ത്യയിൽ നിൽക്കാൻ മുസ്ലിങ്ങളെ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയ ഇയാൾ ഹിന്ദുത്വത്തിലേക്ക് കൂടിച്ചേരാൻ ആഗ്രഹമില്ലാത്ത മുസ്ലിങ്ങൾക്ക് ഏത് രാജ്യത്തെ ഭ്രാന്താലയത്തിലേക്ക് വേണമെങ്കിലും പോകാമെന്നും പറഞ്ഞു.

മോദി അവതാര പുരുഷൻ: ഹിന്ദുത്വത്തിലേക്ക് വരാൻ തയ്യാറുള്ള മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ നിൽക്കാം; വിഷം തുപ്പി ബിജെപി എംഎൽഎ

മോദി അവതാര പുരുഷനാണെന്നും ഹിന്ദു മതം സ്വീകരിക്കാൻ തയ്യാറുള്ള മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ നിൽക്കാമെന്നും ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ്. ഉത്തർപ്രദേശിലെ ബാരിയ നിയോജകമണ്ഡലത്തിലെ എംഎൽഎയാണ് ഇയാൾ. 2025 ൽ ആർഎസ്എസ് 100 വർഷം തികയ്ക്കുമെന്നും അതിനു തൊട്ടു മുൻപ്, 2024 ൽ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകുമെന്നും സുരേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു.

ഹിന്ദു രാഷ്ട്രമായിക്കഴിഞ്ഞാൽ ഇന്ത്യയിൽ നിൽക്കാൻ മുസ്ലിങ്ങളെ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയ ഇയാൾ ഹിന്ദുത്വത്തിലേക്ക് കൂടിച്ചേരാൻ ആഗ്രഹമില്ലാത്ത മുസ്ലിങ്ങൾക്ക് ഏത് രാജ്യത്തെ ഭ്രാന്താലയത്തിലേക്ക് വേണമെങ്കിലും പോകാമെന്നും പറഞ്ഞു.

"ഇന്ത്യ ആഗോളശക്തിയായി മാറുകയാണ്. മോദിയുടെ നേതൃത്വ ബോധത്തിനും യുപി മുഖ്യമന്ത്രി ആദിത്യനാഥിനും നന്ദി. ഇന്ത്യ 'വിശ്വഗുരു' മാത്രമല്ല, ഹിന്ദുരാഷ്ട്രമായും മാറും."- സിംഗ് തന്റെ വിവാദ പ്രസ്താവനയിൽ പറയുന്നു.

കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെയും തന്റെ പ്രസ്താവനയിൽ സിംഗ് വിമർശിച്ചു. "അയാൾക്കുള്ളത് രണ്ട് സംസ്കാരങ്ങളാണ്. ഒന്ന് ഇറ്റാലിയനും മറ്റൊന്ന് ഇന്ത്യനും. ഇന്ത്യയെ നയിക്കാൻ അയാൾക്ക് കഴിയില്ല."- അയാൾ പറഞ്ഞു.

Read More >>