സബ്‌സാര്‍ ഭട്ടിന്റെ കൊലപാതകം: കശ്മീരില്‍ വ്യാപക സംഘര്‍ഷം; ഇന്റര്‍നെറ്റ് നിരോധിച്ചു

കശ്മീരില്‍ സംഘര്‍ഷം പടര്‍ന്ന പശ്ചാത്തലത്തില്‍ സർക്കാർ സംസ്ഥാനത്ത് മൊബൈല്‍ -ഇന്റര്‍നെറ്റ് നിരോധിച്ചു

സബ്‌സാര്‍ ഭട്ടിന്റെ കൊലപാതകം: കശ്മീരില്‍ വ്യാപക സംഘര്‍ഷം; ഇന്റര്‍നെറ്റ് നിരോധിച്ചു

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവും കൊല്ലപ്പെട്ട ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയുമായ സബ്‌സാര്‍ ഭട്ട് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

വ്യാജ വാർത്തകൾ വഴി അക്രമം വ്യാപിപ്പിക്കാതിരിക്കാന്‍ സംസ്ഥാനത്ത് മൊബൈല്‍- ഇന്‍ര്‍നെറ്റ് സർവീസ് നിരോധിച്ചു. ഇന്ന് രാവിലെയാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ സബ്‌സാര്‍ ഭട്ട് കൊല്ലപ്പെട്ടത്.

ഭീകരവാദികളെ അനുകൂലിക്കുന്നവര്‍ പലയിടത്തും സൈന്യത്തിന് നേരെ കല്ലേറ് നടത്തി. ഇതേത്തുടര്‍ന്ന് സൈന്യവും അര്‍ധസൈന്യവും കണ്ണീര്‍ വാതകം ഉപയോഗിച്ച് സമരക്കാരെ നേരിട്ടു. ഇതിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്.

Read More >>