'വസ്ത്രം ധരിക്കുന്നത് ശരീരത്തെ മറയ്ക്കാനാണ്, മനസ്സിനെയല്ല' ​ഗോവ ചലച്ചിത്ര മേളയിൽ നിന്ന് പുറത്താക്കപ്പെട്ട 'ന​ഗ്നത' യുടെ റ്റീസർ ഇതാ

ചിത്രത്തിന്റെ ടീസറിന് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജീവിത സാഹചര്യങ്ങള്‍ കാരണം നഗ്‌ന മോഡലാകേണ്ടി വരുന്ന യുവതിയുടെ അതിജീവനമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

വസ്ത്രം ധരിക്കുന്നത് ശരീരത്തെ മറയ്ക്കാനാണ്, മനസ്സിനെയല്ല ​ഗോവ ചലച്ചിത്ര മേളയിൽ നിന്ന് പുറത്താക്കപ്പെട്ട ന​ഗ്നത യുടെ റ്റീസർ ഇതാ

ഇന്ത്യയുടെ രാജ്യാന്തര ചലചിത്രമേള (ഐഎഫ്എഫ്‌ഐ)യില്‍ നിന്നും ഒഴിവാക്കിയ മറാത്തി സിനിമയായ 'ന്യൂഡി'ന്റെ ടീസര്‍ പുറത്തിറങ്ങി. ദേശീയ ചലചിത്ര പുരസ്‌കാര ജേതാവായ രവി ജാദവാണ് 'ന്യൂഡ്' സംവിധാനം ചെയ്തത്.

ചിത്രത്തിന്റെ ടീസറിന് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജീവിത സാഹചര്യങ്ങള്‍ കാരണം നഗ്‌ന മോഡലാകേണ്ടി വരുന്ന യുവതിയുടെ അതിജീവനമാണ് ചിത്രത്തിന്റെ പശ്ചാത്തലം. വസ്ത്രം ധരിക്കുന്നത് ശരീരത്തെ മറയ്ക്കാനാണ്, മനസിനെയല്ല എന്നാണ് ടീസറില്‍ പറയുന്നത്.


ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ജൂറി തെരഞ്ഞെടുത്ത സനല്‍കുമാര്‍ ശശിധരന്റെ 'എസ് ദുര്‍ഗ്ഗയും' രവി ജാദവിന്റെ 'ന്യൂഡും' കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് തഴയുകയായിരുന്നു. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ജൂറി അംഗങ്ങളോട്‌പോലും അഭിപ്രായം തേടാതെയാണ് സിനിമകളെ മേളയില്‍ നിന്നും ഒഴിവാക്കിയത്. ചിത്രം മേളയില്‍ നിന്ന് പിന്‍വലിക്കുന്നതിന് മുന്‍പ് ജൂറിയെ എങ്കിലും അറിയിക്കണമായിരുന്നുവെന്ന് രവി ജാദവ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ചിത്രങ്ങളെ തഴഞ്ഞതിനെതിരെ രവി ജാദവും സനല്‍ കുമാര്‍ ശശിധരനും വാര്‍ത്താവിനിമയ മന്ത്രാലയത്തോട് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഫീച്ചര്‍ വിഭാഗം അധ്യക്ഷസ്ഥാനം സുജോയ് ഘോഷ് അടുത്തിടെയാണ് രാജിവെച്ചത്.


Story by
Read More >>