നോട്ട് നിരോധനം: ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനിരക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തേക്കാള്‍ കുറഞ്ഞ നിലയില്‍

സാമ്പത്തികവളര്‍ച്ച നേരിടുന്ന പ്രധാന പ്രശ്‌നം മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം തികയ്ക്കുമ്പോള്‍ ഉത്പാദന, സേവനമേഖലകള്‍ മോശം പ്രകടനം കാഴ്ച വയ്ക്കുന്നതാണ്. 2016-17 ലെ ജിഡിപി കഴിഞ്ഞ രണ്ട് വര്‍ഷത്തേക്കാള്‍ പതുക്കെയാണ് നീങ്ങുന്നത്. 2015-16 ല്‍ അത് 8 ശതമാനമായിരുന്നു. അതിനും മുമ്പത്തെ വര്‍ഷം 7.5 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. കാര്‍ഷികരംഗത്ത് മികച്ച പ്രകടനം ഉണ്ടായിട്ടും ജിഡിപി താഴേയ്ക്ക് പോകുകയായിരുന്നു.

നോട്ട് നിരോധനം: ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനിരക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തേക്കാള്‍ കുറഞ്ഞ നിലയില്‍

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം കാരണം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി. ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ ജിഡിപി 6.1 ശതമാനത്തിലേയ്ക്ക് താഴ്ന്നു. അതോടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന സ്ഥാനവും ഇന്ത്യയ്ക്ക് നഷ്ടമായി. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയായ 7.1 ശതമാനമാണ് ഇന്ത്യയുടെ ജിഡിപി രേഖപ്പെടുത്തിയിട്ടുള്ളത്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രി പ്രസിഡന്റ് പങ്കജ് പട്ടേല്‍ പറയുന്നതനുസരിച്ച് ശതമാനത്തിലെ ഈ കുറവ് കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിനാലായിരിക്കണമെന്നാണ്. എന്നാലും സ്ഥിതിഗതികള്‍ ക്രമത്തിലാകുകയാണെന്നും വളര്‍ച്ചാ നിരക്കുകള്‍ മുകളിലേയ്ക്കാകുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 2017 അവസാന പാദത്തിലായിരിക്കും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വേഗത്തിലാകുകയെന്നും അദ്ദേഹം പറഞ്ഞു.

അസോചാം പ്രസിഡന്റ് സന്ദീപ് ജജോദിയയുടെ അഭിപ്രായമനുസരിച്ച് സാമ്പത്തികനില തിരികെയെത്തുന്നുണ്ടെങ്കിലും ഉത്പാദനമേഖലയില്‍ ചില പ്രശ്‌നങ്ങള്‍ രൂക്ഷമായി ബാധിക്കുന്നുണ്ട്. ബാങ്കുകളുടെ പരിമിതികളും സ്വകാര്യമേഖലയിലെ കണക്കുകള്‍ പെരുപ്പിച്ചു കാണിക്കുന്ന ബാലന്‍സ് ഷീറ്റുകളും പ്രശ്‌നങ്ങളാണ്.

സാമ്പത്തികവളര്‍ച്ച നേരിടുന്ന പ്രധാന പ്രശ്‌നം, മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം തികയ്ക്കുമ്പോള്‍ ഉത്പാദന, സേവനമേഖലകളിൽ മോശം പ്രകടനം കാഴ്ച വയ്ക്കുന്നതാണ്. 2016-17 ലെ ജിഡിപി കഴിഞ്ഞ രണ്ട് വര്‍ഷത്തേക്കാള്‍ പതുക്കെയാണ് നീങ്ങുന്നത്. 2015-16 ല്‍ അത് 8 ശതമാനമായിരുന്നു. അതിനും മുമ്പത്തെ വര്‍ഷം 7.5 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. കാര്‍ഷികരംഗത്ത് മികച്ച പ്രകടനം ഉണ്ടായിട്ടും ജിഡിപി താഴേയ്ക്ക് പോകുകയായിരുന്നു.

2017 ജനുവരി-മാര്‍ച്ച് കാലയളവില്‍ ചൈനയുടെ സാമ്പത്തികവളര്‍ച്ച 6.9 ശതമാനമാണ്. 2015 ലായിരുന്നു ഇന്ത്യ ആദ്യമായി ചൈനയുടെ ജിഡിപിയെ മറികടന്നത്. സെന്ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പുറത്തിറക്കിയ വിവരങ്ങള്‍ അനുസരിച്ച് 2016-17 നാലാം പാദത്തിലെ ജിവിഏ 5.6 ശതമാനമായി താഴ്ന്നു. കഴിഞ്ഞ വര്‍ഷം അത് 8.7 ശതമാനമായിരുന്നു.

നോട്ട് നിരോധനം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ നാലാം പാദത്തിനെ ബാധിച്ചോയെന്ന് ചോദിച്ചപ്പോള്‍ ചീഫ് സ്റ്റാറ്റിറ്റിഷ്യന്‍ ടി സി ഏ ആനന്ത് പറഞ്ഞത് അതിന് പ്രത്യേകം വിശകലനം ആവശ്യമാണെന്നായിരുന്നു. മൂന്നാമത്തേയും നാലാമത്തേയും പാദങ്ങളിലെ സാമ്പത്തിക വളര്‍ച്ചയെ നോട്ട് നിരോധനം ബാധിച്ചിട്ടുണ്ടെങ്കിലും അത് താല്ക്കാലിക ആഘാതം മാത്രമായിരുന്നു എന്നാണ് ആനന്ത് പറയുന്നത്.

ഏറ്റവും ആഘാതമുണ്ടായത് നിര്‍മ്മാണ മേഖലയ്ക്കായിരുന്നു. 2015-16 ലെ വളര്‍ച്ചയായിരുന്ന 6 ശതമാനത്തിനെ അപേക്ഷിച്ച് 3.7 ശതമാനമേ നിര്‍മ്മാണ മേഖലയില്‍ വളര്‍ച്ചയുണ്ടായുള്ളൂ. നിര്‍മ്മാണം, ഖനനം, വാണിജ്യം, ഹോട്ടലുകള്‍, ഗതാഗതം, ആശയവിനിമയം തുടങ്ങിയ മേഖലകളിലും വളര്‍ച്ചാ നിരക്ക് മുരടിച്ചു.

Read More >>