ആഗോള കോണ്ടം ഉല്‍പാദക കമ്പനി വസ്ത്ര വ്യാപാര രംഗത്തേക്ക്; ഇനി ഡ്യൂറക്‌സ് ജീന്‍സും വിപണിയില്‍

കമ്പനിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡര്‍ രണ്‍വീര്‍ സിംഗ് വാര്‍ത്ത സ്ഥിരീകരിക്കുന്നു. കമ്പനിയുടെ പുറത്തിറക്കുന്ന ജീന്‍സ് ആദ്യം ധരിക്കുന്ന ആളുകളിലൊരാള്‍ താനായിരിക്കുമെന്നും രണ്‍വീര്‍ പറയുന്നു.

ആഗോള കോണ്ടം ഉല്‍പാദക കമ്പനി വസ്ത്ര വ്യാപാര രംഗത്തേക്ക്; ഇനി ഡ്യൂറക്‌സ് ജീന്‍സും വിപണിയില്‍

ലോകപ്രശസ്ത ഗര്‍ഭനിരോധന ഉറ കമ്പനിയായ ഡ്യൂറക്‌സ് ഇനി വസ്ത്ര വ്യാപാര രംഗത്തേക്ക്.. ഡോറക്‌സ് ജീന്‍സ് അടുത്താഴ്ച ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്വിറ്ററിലാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ലോകത്തിലെ മികച്ച ഡിസൈനര്‍മാരെയാണ് ജീന്‍സ് രൂപകല്‍പന ചെയ്യാനായി കമ്പനിക്ക് ലഭിച്ചിരിക്കുന്നതെന്ന് റെക്കിറ്റ് ബെന്‍ക്കിസര്‍ (ഡ്യൂറക്‌സ് നിര്‍മാണ കമ്പനി) മാര്‍ക്കറ്റ് ഡയറക്ടര്‍ പറഞ്ഞു. എല്ലാത്തരം അളവുകളിലുമുള്ള ജീന്‍സുകളാണ് കമ്പനി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ട്വീറ്റില്‍ പറയുന്നു.

യുവജനങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഡ്യൂറക്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ യുവത്വം പ്രസരിപ്പിക്കുന്നവയും ട്രെന്‍ഡിനനുസരിച്ചുള്ളവയുമാകുമെന്ന് ട്വീറ്റില്‍ പറയുന്നു. കമ്പനി ട്വിറ്ററില്‍ പോസ്റ്റുചെയ്ത വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന കമ്പനിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡര്‍ രണ്‍വീര്‍ സിംഗ് വാര്‍ത്ത സ്ഥിരീകരിക്കുന്നു. കമ്പനിയുടെ പുറത്തിറക്കുന്ന ജീന്‍സ് ആദ്യം ധരിക്കുന്ന ആളുകളിലൊരാള്‍ താനായിരിക്കുമെന്നും രണ്‍വീര്‍ പറയുന്നു.