സ്‌ട്രെച്ചറില്ല; ഹൈദരാബാദ് ആശുപത്രിയില്‍ പിഞ്ചുകുഞ്ഞിനെ കൈകളിലെടുത്ത് നീക്കി

ഐവി ഡ്രിപ്പ്, ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവയോട് കൂടിയാണ് കുട്ടിയെ ഒരു കെട്ടിടത്തില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്.

സ്‌ട്രെച്ചറില്ല; ഹൈദരാബാദ് ആശുപത്രിയില്‍ പിഞ്ചുകുഞ്ഞിനെ കൈകളിലെടുത്ത് നീക്കി

ആവശ്യത്തിന് സ്‌ട്രെച്ചര്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ഹൈദരാബാദിലെ ഒരു പ്രമുഖ സര്‍ക്കാരാശുപത്രിയില്‍ പിഞ്ചുകുഞ്ഞിനെ കൈകളിലെടുത്ത് നീക്കി. ഐവി ഡ്രിപ്പ്, ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവയോട് കൂടിയാണ് കുട്ടിയെ ഒരു കെട്ടിടത്തില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്.

സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന നീലോഫര്‍ ആശുപത്രിയിലാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.