വിവാഹിതരായ സ്ത്രീകൾ ഇനി മുതല്‍ പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേര് നിര്‍ബന്ധമായും ചേര്‍ക്കേണ്ടതില്ലായെന്നു പ്രധാനമന്ത്രി

മുദ്ര, ഉജ്ജ്വല തുടങ്ങിയ പദ്ധതികളിലൂടെ സ്ത്രീശാക്തീകരണം കൂടുതല്‍ ഉറപ്പാക്കും. രാജ്യത്ത് ഇതുവരെ നിലവില്‍ ഉണ്ടായിരുന്ന 12 ആഴ്ച പ്രസവാവധി 26 ആഴ്ചയാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു

വിവാഹിതരായ സ്ത്രീകൾ ഇനി മുതല്‍ പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേര്  നിര്‍ബന്ധമായും ചേര്‍ക്കേണ്ടതില്ലായെന്നു പ്രധാനമന്ത്രി

വിവാഹിതരായ സ്ത്രീകൾ ഇനി മുതല്‍പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കണമെന്നു നിര്‍ബന്ധമില്ലായെന്നു പ്രധാനമന്ത്രി. വിവാഹ സര്‍ട്ടിഫിക്കറ്റോ, വിവാഹ മോചന സര്‍ട്ടിഫിക്കറ്റോ പാസ്പോര്‍ട്ട് അപേക്ഷയ്ക്കൊപ്പം നൽകേണ്ടതില്ല. പാസ്പോര്‍ട്ടിൽ അച്ഛന്‍റേയോ അമ്മയുടേയോ ആരുടെ പേര് നൽകണമെന്ന കാര്യത്തിൽ വിവേചനാധികാരത്തോടെ അവര്‍ക്ക് തന്നെ തീരുമാനിക്കാം.പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ഈ തീരുമാനമെന്നു മോദി പറഞ്ഞു.

മുദ്ര, ഉജ്ജ്വല തുടങ്ങിയ പദ്ധതികളിലൂടെ സ്ത്രീശാക്തീകരണം കൂടുതല്‍ ഉറപ്പാക്കും. രാജ്യത്ത് ഇതുവരെ നിലവില്‍ ഉണ്ടായിരുന്ന 12 ആഴ്ച പ്രസവാവധി 26 ആഴ്ചയാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ മെര്‍ച്ചന്‍റ് ചേംബേഴ്സിന്‍റെ വനിത വിഭാഗത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷം മുംബൈയിൽ വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.