ജസ്റ്റിസ് കര്‍ണന്‍ എവിടെയെന്നൊരു വിവരവുമില്ല; ബില്ലടയ്ക്കാതെ ചെന്നൈ ഹോട്ടല്‍ വിട്ടതായി ആരോപണം

കോടതിയലക്ഷ്യക്കേസില്‍ ജയില്‍ ശിക്ഷ വിധിച്ച സുപ്രീം കോടതി ബംഗാള്‍ പൊലീസിനോട് കര്‍ണനെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസ് കര്‍ണന്‍ എവിടെയെന്നൊരു വിവരവുമില്ല; ബില്ലടയ്ക്കാതെ ചെന്നൈ ഹോട്ടല്‍ വിട്ടതായി ആരോപണം

സുപ്രീം കോടതി ആറു മാസത്തെ തടവു ശിക്ഷയ്ക്കു വിധിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിഎസ് കര്‍ണന്‍ എവിടെയാണെന്നു വിവരമില്ല. അതേസമയം, ചെന്നൈയില്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് ഇദ്ദേഹവും സംഘവും ഇന്നു രാവിലെ ബില്ലടയ്ക്കാതെ കടന്നുകളഞ്ഞതായി ആരോപണമുണ്ട്.

രണ്ട് അഭിഭാഷകരോടൊപ്പമാണ് കര്‍ണന്‍ മുറിയെടുത്തതെന്ന് പറയുന്നു. ഇന്നലെ വിമാനമാര്‍ഗമാണ് കര്‍ണന്‍ ചെന്നൈയിലെത്തിയത്. തുടർന്ന്, ഇന്ന് ആന്ധ്രപ്രദേശിലെ ഒരു ക്ഷേത്രം സന്ദര്‍ശിക്കാന്‍ കര്‍ണന്‍ പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോടതിയലക്ഷ്യക്കേസില്‍ ജയില്‍ ശിക്ഷ വിധിച്ച സുപ്രീം കോടതി ബംഗാള്‍ പൊലീസിനോട് കര്‍ണനെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. അഴിമതിക്കാരായ 20 ജഡ്ജിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കടക്കം കത്തയച്ചതിനു പിന്നാലെയാണ് ജസ്റ്റിസ് കര്‍ണനെതിരെ സുപ്രീം കോടതി കേസെടുത്തത്. ഇതിനിടെ കര്‍ണന്റെ മാനസികനില പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും അദ്ദേഹം പരിശോധനയ്ക്കു തയ്യാറായില്ല.