ആശുപത്രിയില്ല: മധ്യപ്രദേശില്‍ കൗമാരക്കാരിയെ പോസ്റ്റുമോര്‍ട്ടം ചെയ്തത് ട്രാക്ടറില്‍

ഞായറാഴ്ച രാവിലെ 10 മണിക്ക് കൃഷിയിടത്തിലേക്ക് അച്ഛന് ഭക്ഷണം കൊടുക്കാന്‍ പോകുമ്പോള്‍ സുരക്ഷാ കവചമായ വൈദ്യുതലൈനില്‍ തട്ടി വൈദ്യുതി പ്രവാഹമേറ്റാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്.

ആശുപത്രിയില്ല: മധ്യപ്രദേശില്‍ കൗമാരക്കാരിയെ പോസ്റ്റുമോര്‍ട്ടം ചെയ്തത് ട്രാക്ടറില്‍

മധ്യപ്രദേശില്‍ യുവതിയെ ട്രാക്ടറില്‍ വെച്ച് പോസ്റ്റ് മോര്‍ട്ടം നടത്തി. പന്നാ ജില്ലയിലെ സിമാരിയായിലായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ 10 മണിക്ക് കൃഷിയിടത്തിലേക്ക് അച്ഛന് ഭക്ഷണം നൽകാന്‍ പോകുമ്പോള്‍ സുരക്ഷാ കവചമായ വൈദ്യുതലൈനില്‍ തട്ടി വൈദ്യുതി പ്രവാഹമേറ്റാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്.

മണിക്കൂറുകള്‍ക്കുള്ളുില്‍ ഡോക്ടറും സഹായിയും എത്തി പോസ്റ്റ് മോര്‍ട്ടത്തിനുള്ള സംവിധാനം ഒരുക്കി. ട്രാക്ടറില്‍ ഷീറ്റ് വലിച്ചുകെട്ടി അതില്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.

ഗ്രാമത്തില്‍നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് പോസ്‌ററ് മോര്‍ട്ടം നടത്തുവാനുളള സൗകര്യമുള്ളത്. ദൂരം കൂടുതലും അമിത ചെലവും വരുന്നതതിനാലാണ് ഗ്രാമത്തില്‍ തന്നെ ഒരു ട്രാക്ടര്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ഒരുക്കിയതെന്ന് സിമാരിയാ പൊലീസ് പറഞ്ഞു.

Read More >>