ലളിത് മോഡിയെ കൈമാറില്ല; റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ അപേക്ഷ ഇന്റര്‍പോള്‍ തള്ളി; വിജയ് മല്ല്യയ്ക്കും ആശ്വാസത്തിന് വക

അഴിമതിയുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുങ്ങിയ മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനാകില്ല. ഇന്റര്‍പോളിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ആ സാധ്യത മങ്ങിയത്. 2010 മുതല്‍ ലണ്ടനില്‍ കഴിയുകയാണ് ലളിത് മോഡി.

ലളിത് മോഡിയെ കൈമാറില്ല; റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ അപേക്ഷ ഇന്റര്‍പോള്‍ തള്ളി; വിജയ് മല്ല്യയ്ക്കും ആശ്വാസത്തിന് വക

ഐപിഎല്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ലളിത് മോദിയെ സഹകരിപ്പിക്കാന്‍ ഇന്ത്യയ്ക്കാകില്ല. ലളിത് മോഡിക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ രാജ്യാന്തര കുറ്റന്വേഷണ എജന്‍സിയായ ഇന്റര്‍പോള്‍ തള്ളി. ഇതോടെ ലണ്ടനില്‍ കഴിയുന്ന ലളിത് മോഡിയെ ബ്രിട്ടന്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായി.

ഇന്‍സ്റ്റാഗ്രാമിലൂടെ ലളിത് മോഡി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ തലയ്ക്ക് മുകളില്‍ തൂങ്ങിയാടിയിരുന്ന വാള്‍ ഇല്ലാതായെന്നായിരുന്നു മോഡിയുടെ പ്രതികരണം. 2015ലാണ് മോഡിയെ ഇന്ത്യയ്ക്ക് വിട്ടു കിട്ടുന്നതിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാവസ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോളിന് നോട്ടീസ് അയച്ചത്. വിദേശ നാണ്യ വിനിമയചട്ടം ലംഘിച്ചതിന് ബ്ലുകോര്‍ണര്‍ നോട്ടീസ് മാത്രമാണ് നിലവില്‍ മോഡിയ്‌ക്കെതിരെയുള്ളത്. ബ്ലുകോര്‍ണര്‍ നോട്ടീസ് പ്രകാരം വിദേശത്തുള്ള വ്യക്തിയുടെ വിവരങ്ങള്‍ മാത്രമേ അറിയാനാകൂ.


I just got off from a flight from #barcelona thru which I sat completely #numb. Just as I was boarding the flight I got the #news that interpol had finally #investigated and concluded and reached a #verdict in my favour with a detailed letter of #rejection Of #india's request for issuing of a #rednotice. The #sword that was #hanging over my #head had suddenly gone. At first I did know what to do or say. I Just forwarded the notice to a few people who were either involved, supported or were well wishers without a word from me. The flight was on the runway. I shut the phone. And the whole flight I sat completely numb overcoming with so many emotions and a sense of #anger at first and then a greater #sense of #gratitude. I had finally achieved the #mantra - "that this shall pass too". I had always in my #heart known #truth will Prevail. But never in my wildest #dream think it would be so soon. I am just so thankful to my immediate #friends and well wishers for being there and want to say thank you for standing by me. I now can peacefully chart my next step in life. Thank you. 😢are over and new chapter ready to begin. It's been 6 years 9 months and 12 days to this day and now ready for a new beginning. Further I must say it is the most astounding result one can hope for specially - that one of the world's largest and most respected international bodies @interpo decided this case on the merits, based on the evidence and without considering the many false and baseless articles attacking and smearing your name.

A post shared by Lalit Modi (@lalitkmodi) on


നികുതി വെട്ടിപ്പ്, കള്ളപ്പണം, സംപ്രേഷണാവകാശം സംബന്ധിച്ച സാമ്പത്തിക തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ലളിത് മോഡി ആരോപണവിധേയനായത്. 2010-ത്തിലാണ് ലളിത് മോഡി ലണ്ടനിലേക്ക് കടന്നത്. വിദേശത്തേയ്ക്ക് കടന്നയുടന്‍ തനിക്ക് അധോലോകഭീഷണിയുണ്ടെന്നായിരുന്നു ലളിത് മോഡി പറഞ്ഞത്.

9000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിനെതുടര്‍ന്ന് വിദേശത്തേയ്ക്ക് കടന്ന വിവാദവ്യവസായി വിജയ് മല്ല്യക്കും ഇന്റര്‍പോളിന്റെ തീരുമാനം ആശ്വാസമായേക്കുമെന്നാണ് വിലയിരുത്തല്‍. വിജയ് മല്ല്യക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയില്‍ ഇന്റര്‍പോള്‍ വിശദീകരണം തേടിയിരുന്നു. ലളിത് മോഡി, വിജയ് മല്ല്യ എന്നിവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ നടപടികള്‍ ശക്തമാക്കിയെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്റര്‍പോള്‍ തീരുമാനം വ്യക്തമാക്കിയത്.