അയോദ്ധ്യാ തര്‍ക്കം: വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി

തര്‍ക്കം കോടതിയ്ക്ക് പുറത്തു വച്ച് ചര്‍ച്ച ചെയ്ത് തീരുമാനം കണ്ടെത്താന്‍ മാര്‍ച്ച് 21 ന് കോടതി ഇരുകക്ഷികളോടും ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥത വഹിക്കാന്‍ കോടതി തയ്യാറാണെന്നും കോടതി പറഞ്ഞിരുന്നു.

അയോദ്ധ്യാ തര്‍ക്കം: വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി

രാമജന്മഭൂമി-ബാബരി മസ്ജിദ് കേസ് നേരത്തേ വാദം കേള്‍ക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കോടതി അറിയിച്ചതാണിത്.

തര്‍ക്കം കോടതിയ്ക്ക് പുറത്തു വച്ച് ചര്‍ച്ച ചെയ്ത് തീരുമാനം കണ്ടെത്താന്‍ മാര്‍ച്ച് 21 ന് കോടതി ഇരുകക്ഷികളോടും ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥത വഹിക്കാന്‍ കോടതി തയ്യാറാണെന്നും കോടതി പറഞ്ഞിരുന്നു.

എന്നാല്‍ അത്തരം ശ്രമങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെന്നും ഇപ്പോള്‍ കോടതി ഇടപെടണമെന്നുമായിരുന്നു സ്വാമിയുടെ ആവശ്യം.

2010 ലെ അലഹാബാദ് ഹൈക്കോടതിയുടെ വിധി വന്നതിനു ശേഷം വര്‍ഷങ്ങളായി സുപ്രീം കോടതിയുടെ പരിഗണനയിലാണ് അയോദ്ധ്യ കേസ്. തര്‍ക്കസ്ഥലം മൂന്ന് കക്ഷികളും - ഹിന്ദു, മുസ്ലീം, നിര്‍മോഹി അഖാര - പങ്കിട്ടെടുക്കണമെന്നായിരുന്നു എന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ പ്രധാന പോംവഴി.