ബില്‍ക്കീസ് ബാനു കേസ്: പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി

അതേസമയം മുംബൈയിലെ വിചാരണക്കോടതി പ്രതികള്‍ക്കു വിധിച്ച ജീവപര്യന്തം ശിക്ഷ കോടതി ശരിവെച്ചു. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയ്ക്കിടെയാണ് 19കാരിയായ ബില്‍ക്കീസ് ബാനുവിനെ 11 അംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്തത്. ഈ കേസില്‍ അഞ്ചു പൊലീസുകാരേയും രണ്ട് ഡോക്ടര്‍മാരെയും വെറുതെ വിട്ട കോടതി ഉത്തരവ് പുനഃപരിശോധിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.

ബില്‍ക്കീസ് ബാനു കേസ്: പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി

ബില്‍ക്കീസ് ബാനു കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന സിബിഐ ആവശ്യം ബോംബെ ഹൈക്കോടതി തള്ളി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് 11 പ്രതികളില്‍ മൂന്നു പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന സിബിഐ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

മുംബൈയിലെ വിചാരണക്കോടതി പ്രതികള്‍ക്കു വിധിച്ച ജീവപര്യന്തം ശിക്ഷ കോടതി ശരിവെച്ചു. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയ്ക്കിടെയാണ് 19കാരിയായ ബില്‍ക്കീസ് ബാനുവിനെ 11 അംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്തത്. ഈ കേസില്‍ അഞ്ചു പൊലീസുകാരേയും രണ്ട് ഡോക്ടര്‍മാരെയും വെറുതെ വിട്ട കോടതി ഉത്തരവ് പുനഃപരിശോധിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. പൊലീസുദ്യോഗസ്ഥര്‍ പ്രതികളെ രക്ഷിക്കാനായി വ്യാജ രേഖകളുണ്ടാക്കിയതായി സിബിഐ അഭിഭാഷകന്‍ പറഞ്ഞു. കേസില്‍ 19 പേര്‍ പ്രതികളാണെന്ന് കോടതി ഇന്നു കണ്ടെത്തി. ജസ്വന്ത് നൈ, ഗോവിന്ദ നൈ, ശൈലേഷ് ഭട്ട് എന്നീ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്.

അഞ്ചു മാസം ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനുവിനെ അതിക്രൂരമായി ബലാത്സംഗം ചെയ്തതിന് ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ പറഞ്ഞു. ബില്‍ക്കീസിനെ കൂടാതെ അവരുടെ സഹോദരിയേയും അമ്മയേയും സംഘം ബലാത്സംഗത്തിനിരയാക്കി. ഇതിനു ശേഷം ശൈലേഷ് ഭട്ട് ബില്‍ക്കീസ് ബാനുവിന്റെ കൈയിലിരുന്ന മൂന്നു വയസുകാരിയായ മകളെ പിടിച്ചുവാങ്ങി തല പാറക്കല്ലിനടിച്ച് കൊന്നു. ബില്‍ക്കീസിന്റെ കുടുംബത്തിലെ 17ല്‍ 14 പേരെയും അക്രമികള്‍ കൊലപ്പെടുത്തി. ബില്‍ക്കീസ് ബാനു പ്രതികളെ തിരിച്ചറിഞ്ഞു.