ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികളെ കൊണ്ടുപോകാന്‍ ആംബുലന്‍സില്ല; മൃതശരീരം കൊണ്ടുപോകുന്നത് ബെെക്കിലും ജീപ്പിലും

കുട്ടികളുടെ മൃതദേഹങ്ങളോടും ആശുപത്രി അധികൃതര്‍ അനാദരവാണ് കാണിക്കുന്നത്. ഗൊരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികളെ കൂട്ടക്കൊല ചെയ്തതാണ് എന്ന് യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷം.

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികളെ കൊണ്ടുപോകാന്‍ ആംബുലന്‍സില്ല; മൃതശരീരം കൊണ്ടുപോകുന്നത് ബെെക്കിലും ജീപ്പിലും

ഉത്തര്‍പ്രദേശ് ഗൊരഖ്പൂര്‍ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കൊളേജില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ മൃതദേഹത്തോട് അനാദരവ്. ബൈക്കിലും ജീപ്പിലുമായാണ് കുട്ടികളുടെ രക്ഷിതാക്കള്‍ മൃതശരീരങ്ങള്‍ കൊണ്ടുപോകുന്നത്. മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു കുട്ടികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ അറുപത്താറായി.

ആശുപത്രിയില്‍ വാര്‍ഡ് വരാന്തയിലും തറയിലുമൊക്കെയായി പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചു വെച്ചിരിക്കുകയാണ് കുട്ടികളുടെ മൃതശരീരങ്ങള്‍. ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതിനാല്‍ ബൈക്കിലും ജീപ്പിലും ഓട്ടോയിലുമായാണ് രക്ഷിതാക്കള്‍ കുഞ്ഞുങ്ങളുടെ ശവശരീരം കൊണ്ടുപോകുത് എന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More >>