നിർഭയ കൂട്ടബലാത്സം​ഗ കേസ്: പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു; രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമെന്നു കോടതി

ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സമാനതകളില്ലാത്ത പൈശാചികവും നിഷ്ഠൂരവും ക്രൂരവുമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നു വിലയിരുത്തിയ കോടതി അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതികൾക്കു വിധിച്ച വധശിക്ഷ ശരിവയ്ക്കുന്നതായും നിരീക്ഷിച്ചു. രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണെന്നും ക്രിമിനൽ ​ഗൂഢാലോചന സംശയാതീതമായി തെളിയിക്കപ്പെട്ടതായും കോടതി നിരീക്ഷിച്ചു. അതിനാൽ തന്നെ ശിക്ഷയിൽ ഇളവ് നൽകേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

നിർഭയ കൂട്ടബലാത്സം​ഗ കേസ്: പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു; രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമെന്നു കോടതി

രാജ്യത്തെ ഞെട്ടിച്ച 2012ലെ ഡൽഹി നിർഭയ കൂട്ടബലാത്സം​ഗ കേസിലെ നാലു പ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച ഹരജി തള്ളിയാണ് കോടതി വിധി. പ്രതികളായ അക്ഷയ്, പവൻ, വിനയ് ശർമ, മുകേഷ് എന്നിവരുടെ വധശിക്ഷയാണ് കോടതി ശരിവച്ചത്.

ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സമാനതകളില്ലാത്ത പൈശാചികവും നിഷ്ഠൂരവും ക്രൂരവുമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നു വിലയിരുത്തിയ കോടതി അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതികൾക്കു വിധിച്ച വധശിക്ഷ ശരിവയ്ക്കുന്നതായും നിരീക്ഷിച്ചു. രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണെന്നും ക്രിമിനൽ ​ഗൂഢാലോചന സംശയാതീതമായി തെളിയിക്കപ്പെട്ടതായും കോടതി നിരീക്ഷിച്ചു. അതിനാൽ തന്നെ ശിക്ഷയിൽ ഇളവ് നൽകേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

സിസി ടിവി ദൃശ്യങ്ങളും നിർഭയയുടെ മരണമൊഴിയും കണക്കിലെടുത്താണ് കോടതി പ്രതികളുടെ വധശിക്ഷ ശരിവച്ചത്. 2013 സെപ്റ്റംബർ 11നാണ് കേസിലെ പ്രതികൾക്ക് ഡൽഹി ഹൈക്കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷ ഇളവ് ചെയ്യണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി.

വിധി കേൾക്കാനായി നിർഭയയുടെ മാതാപിതാക്കൾ കോടതിയിൽ എത്തിയിരുന്നു. കോടതിയിലുണ്ടായിരുന്നവർ കൈയടിയോടെയാണ് വിധിയെ സ്വാ​ഗതം ചെയ്തത്. കോടതി വരാന്തയിൽ ആഹ്ലാദ പ്രകടനവും ഇവർ നടത്തി.

ആറു പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. മുഖ്യപ്രതി റാം സിങ് വിചാരണ വേളയിൽ ജയിലിൽ വച്ച് ജീവനൊടുക്കി. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച 17കാരനായ പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ മൂന്നു വർഷത്തേക്ക് ജുവനൈൽ ഹോമിൽ തടവ് വിധിക്കുകയും ചെയ്തിരുന്നു. ഇയാൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങുകയും ചെയ്തു.

2016 ഡിസംബർ 12 നായിരുന്നു രാജ്യത്തെ നടുക്കിയ കൂട്ടബലാത്സം​ഗം നടന്നത്. ഡൽഹി സ്വദേശിയായ നിർഭയ എന്ന പാരമെഡിക്കൽ വിദ്യാർഥിനിയെ സുഹൃത്തിനൊപ്പം സഞ്ചരിക്കവെ പ്രതികൾ ഓടുന്ന ബസിൽ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കെട്ടിയിട്ട ശേഷമായിരുന്നു പ്രതികളുടെ ക്രൂരത.

പെൺകുട്ടിയുടെ ജനനേന്ദ്രീയത്തിൽ ഇരുമ്പുകമ്പി കയറ്റിയും പ്രതികൾ മാപ്പർഹിക്കാത്ത ക്രൂരതയുടെ പര്യായങ്ങളായി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഡൽഹിയിലും പിന്നീട് സിംഗപ്പൂരിലും ചികിത്സയ്ക്കു വിധേയയാക്കിയെങ്കിലും രക്ഷിക്കാനായില്ല. 2012 ഡിസംബർ 29ന് നിർഭയ മരണത്തിനു കീഴടങ്ങുകയായിരുന്നു.