മക്കാ മസ്ജിദ് സ്ഫോടന കേസ്: സ്വാമി അസീമാനന്ദയടക്കം എല്ലാ പ്രതികളേയും വെറുതെവിട്ടു

കേസിലെ എട്ട് പ്രതികളിൽ അസീമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍, രാജേന്ദ്ര ചൗധരി എന്നിവരെയാണ് വിചാരണയ്ക്ക് വിധേയമാക്കിയത്. കുറ്റാരോപിതരായ സന്ദീപ് വി ദാങ്കെ, രാംചന്ദ്ര കല്‍സങ്ക്ര എന്നിവർ ഒളിവിലാണ്.

മക്കാ മസ്ജിദ് സ്ഫോടന കേസ്: സ്വാമി അസീമാനന്ദയടക്കം എല്ലാ പ്രതികളേയും വെറുതെവിട്ടു

ഹ്രൈദ്രാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസിൽ പ്രതികളെയെല്ലാം വെറുതെവിട്ട് എൻഐഎ കോടതി. സ്വയം പ്രഖ്യാപിത സ്വാമിയായ അസീമാനന്ദ അടക്കമുള്ള അഞ്ച് പ്രതികളെയാണ് ഹൈദ്രാബാദ് പ്രത്യേക എൻഐഎ കോടതി തെളിവുകളില്ല എന്ന കാരണത്താൽ വെറുതെ വിട്ടത്. വിധിക്കെതിരെ അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ അജ്മീർ ദർ​ഗ സ്ഫോടന കേസിൽ അസിമാനന്ദയെ വെറുതെവിട്ടിരുന്നു.

കേസിലെ എട്ട് പ്രതികളിൽ അസീമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍, രാജേന്ദ്ര ചൗധരി എന്നിവരെയാണ് വിചാരണയ്ക്ക് വിധേയമാക്കിയത്. കുറ്റാരോപിതരായ സന്ദീപ് വി ദാങ്കെ, രാംചന്ദ്ര കല്‍സങ്ക്ര എന്നിവർ ഒളിവിലാണ്. കേസിലെ മറ്റൊരു പ്രതിയായ ആർഎസ്എസ് പ്രചാരക് സുനില്‍ ജോഷി വിചാരണയ്ക്കിടെ കൊല്ലപ്പെട്ടിരുന്നു. കേസിൽ വിചാരണ ചെയ്യപ്പെട്ട അഞ്ചു പേരുടെ വിധി മാത്രമാണ് കോടതി ഇന്ന് പ്രസ്താവിച്ചത്.

2007 മെയ് 18നാണ് രാജ്യത്തെ പ്രമുഖ മുസ്ലിം പള്ളിയായ ചാർമിനാർ പള്ളിയിൽ സ്ഫോടനം നടന്നത്. വെള്ളിയാഴ്ച ജുമുആ പ്രാർഥനയ്ക്കിടെ നടന്ന സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറിയിരുന്നു. സിബിഐ കുറ്റപത്രം കൈമാറിയ കേസ് 2011ലാണ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്.

മക്ക മസ്ജിദ് സ്‌ഫോടനത്തിനു പിന്നില്‍ ലശ്കറെ ത്വയ്യിബ പോലുള്ള ഭീകര സംഘടനകളാണെന്നായിരുന്നു ആദ്യത്തെ ആരോപണം. എന്നാൽ

സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദുത്വ ഭീകരസംഘടനകളാണെന്ന വിവരം എന്‍ഐഎയാണ് പുറത്തുകൊണ്ടുവന്നത്. പ്രതികൾക്കെതിരെ മലേഗാവ് സ്ഫോടനക്കേസിലെ പ്രതി ശ്രീകാന്ത് പുരോഹിത് അടക്കമുള്ളവർ മൊഴി നൽകിയിരുന്നു. ഈ കേസിൽ വെറുതെവിട്ട ആർഎസ്എസ് പ്രചാരകൻ അസീമാനന്ദ മലേ​ഗാവ് സ്ഫോടനക്കേസിലും പ്രതിയാണ്.