വായിക്കുന്നത് ഭര്‍ത്താവും ഉള്‍പ്പെട്ട അപകടമരണ വാര്‍ത്ത; സംയമനം പാലിച്ച് ജോലി പൂര്‍ത്തിയാക്കിയ വാര്‍ത്താവായനക്കാരി സുപ്രീത് കൗര്‍

വാഹനാപകടത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. വാര്‍ത്ത നല്‍കുകയായിരുന്ന റിപ്പോര്‍ട്ടര്‍ മരിച്ചവരുടെ പേരുകള്‍ പറഞ്ഞില്ല. അപ്പോള്‍ സുപ്രീതിന് മനസ്സിലായി അതിലൊരാള്‍ തന്‌റെ ഭര്‍ത്താവായ ഹര്‍ഷദ് കവാഡെ ആണെന്ന്.

വായിക്കുന്നത് ഭര്‍ത്താവും ഉള്‍പ്പെട്ട അപകടമരണ വാര്‍ത്ത; സംയമനം പാലിച്ച് ജോലി പൂര്‍ത്തിയാക്കിയ വാര്‍ത്താവായനക്കാരി സുപ്രീത് കൗര്‍

ഛത്തീസ്ഘട്ടിലെ വാര്‍ത്താ ചാനല്‍ ആയ ഐബിസി 24 ലെ വാര്‍ത്താവായനക്കാരിയായ സുപ്രീത് കൗര്‍ ശനിയാഴ്ച വാര്‍ത്ത വായിക്കുകയായിരുന്നു. മഹാസനുന്ദ് ജില്ലയിലെ ഒരു വാഹനാപകടത്തിനെപ്പറ്റിയുള്ള വാര്‍ത്ത വായിക്കുമ്പോള്‍ അത് തന്‌റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ വാര്‍ത്തയായിരിക്കുമെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.

വാഹനാപകടത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. വാര്‍ത്ത നല്‍കുകയായിരുന്ന റിപ്പോര്‍ട്ടര്‍ മരിച്ചവരുടെ പേരുകള്‍ പറഞ്ഞില്ല. അപ്പോള്‍ സുപ്രീതിന് മനസ്സിലായി അതിലൊരാള്‍ തന്‌റെ ഭര്‍ത്താവായ ഹര്‍ഷദ് കവാഡെ ആണെന്ന്.

അടുത്ത 10 നിമിഷത്തേയ്ക്ക് അവര്‍ സംയമനം പാലിച്ച് വായന പൂര്‍ത്തിയാക്കി. ക്യാമറ ഓഫ് ആയതോടെ അവരുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങിയെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഉടനെ വാര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടറുമായി ബന്ധപ്പെട്ട് വിശദവിവരങ്ങള്‍ തിരക്കി. മരിച്ചവരില്‍ സുപ്രീതിന്‌റെ ഭര്‍ത്താവും ഉണ്ടെന്ന് ഉറപ്പായി.

'അവര്‍ വാര്‍ത്ത വായിക്കുമ്പോള്‍ അത് അവരുടെ ഭര്‍ത്താവ് അന്ന് ആ വഴിയിലൂടെ യാത്ര ചെയ്യാറുണ്ടായിരുന്ന വണ്ടിയാണെന്ന് സുപ്രീതിന് മനസ്സിലായി. റിപ്പോര്‍ട്ടര്‍ പേര് പറഞ്ഞില്ലെങ്കിലും അവര്‍ക്ക് അത് മനസ്സിലായെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. പ്രൊഡക്ഷന്‍ ടീമിനും മനസ്സിനായെങ്കിലും അവര്‍ വാര്‍ത്ത വായിക്കുകയായിരുന്നത് കൊണ്ട് ആരും മിണ്ടിയില്ല,' ചാനലിലെ മുതിര്‍ന്ന എഡിറ്റര്‍ പറഞ്ഞു.

ജീവിതത്തിൽ ഇത്രയും വലിയ അത്യാഹിതം ഉണ്ടായിട്ടും തന്‌റെ ജോലി പൂര്‍ത്തിയാക്കാനുള്ള ആർജ്ജവം അവര്‍ കാണിച്ചു. ഒമ്പത് വര്‍ഷങ്ങളായി സുപ്രീത് ചാനലില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. സംസ്ഥാനത്തിലെ വളരെ പോപുലര്‍ ആയ വാര്‍ത്താവായനക്കാരിയാണവര്‍. ഹര്‍ഷദ് കവാഡെയെ വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷമേയായിട്ടുള്ളു. ഒരു പെണ്‍കുഞ്ഞിന്‌റെ അമ്മ കൂടിയാണ് സുപ്രീത് കൗര്‍.

Story by