അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ വില 30 രൂപയില്‍ താഴെയാകുമെന്ന് പ്രവചനം

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 25 ഡോളറായി കുറയുമെന്ന് പഠനം പറയുന്നു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ വില 30 രൂപയില്‍ താഴെയാകുമെന്ന് പ്രവചനം

ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയ്ക്ക് പെട്രോള്‍ ലഭിക്കുന്നില്ലെന്ന പരാതി പലയിടങ്ങളിലും സാധാരണമാണ്. എന്നാല്‍ ഇതിന് സമീപഭാവിയില്‍ത്തന്നെ മാറ്റം വരുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഫ്യൂച്ചറിസ്റ്റ് ടോണി സെബയാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്.

ഇതര ഊര്‍ജ ഘടകങ്ങളുടെ ഉപയോഗമാണ് ഇത്തരത്തില്‍ പെട്രോളിന്റെ വില കുറയ്ക്കുന്നതെന്ന് അദ്ദേഹം പറയുന്നു. അഞ്ച് വര്‍ഷക്കാലയളവില്‍ പ്രധാനമായും സോളാര്‍ ഇന്ധനത്തിന്റെ ഉപയോഗം വളരെയേറെ വര്‍ധിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍. പെട്രോളിതര ഇന്ധനങ്ങളുപയോഗിച്ചോടുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ധനയുണ്ടാകുമെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു.

ഇതോടെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 25 ഡോളറായി കുറയുമെന്ന് ടോണി സെബ നടത്തിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ആളുകള്‍ പരമ്പരാഗത കാറുകള്‍ മാറ്റി ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിച്ചു തുടങ്ങുമെന്നും ഇദ്ദേഹം പറയുന്നു. ഇത്തരം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് താരതമ്യേന വിലയും കുറവാണ്.