ജെഎന്‍യുവിന്റെ അടിത്തറയിളക്കുന്ന സീറ്റ് വെട്ടിക്കുറയ്ക്കല്‍; ഗവേഷണ സീറ്റുകളില്‍ വന്‍ കുറവ്‌; ആര്‍ എസ് എസ് സര്‍വകലാശാല സ്ഥാപിക്കാന്‍ സർക്കാർ ശ്രമിക്കുകയാണോയെന്ന് പ്രശാന്ത് ഭൂഷൻ

2017-18 ലെ വിവിധ അക്കാദമിക് പ്രോഗ്രാമുകള്‍ക്കുള്ള അക്കാദമിക് കൗണ്‍സിലിന്‌റെ കരട് പരിശോധിച്ചതില്‍ നിന്നും ഗവേഷണവിദ്യാര്‍ഥികള്‍ക്കുള്ള സീറ്റുകളില്‍ 82.81 ശതമാനത്തിന്‌റെ കുറവാണുള്ളത്. സംസ്‌കൃതം, നിയമവും പരിപാലനവും എന്നീ വിഷയങ്ങള്‍ക്ക് സീറ്റുകള്‍ ഒന്നും നല്‍കിയിട്ടില്ല. മൊത്തം 1408 സീറ്റുകള്‍ ഉള്ളതില്‍ 242 ഗവേഷകവിദ്യാര്‍ഥികള്‍ക്കേ ഈ വര്‍ഷം പ്രവേശനമുള്ളു.

ജെഎന്‍യുവിന്റെ അടിത്തറയിളക്കുന്ന സീറ്റ് വെട്ടിക്കുറയ്ക്കല്‍; ഗവേഷണ സീറ്റുകളില്‍ വന്‍ കുറവ്‌; ആര്‍ എസ് എസ് സര്‍വകലാശാല സ്ഥാപിക്കാന്‍ സർക്കാർ ശ്രമിക്കുകയാണോയെന്ന് പ്രശാന്ത് ഭൂഷൻ

ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വ്വകലാശാല ആയ ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണവിദ്യാര്‍ഥികള്‍ക്കുള്ള സീറ്റുകള്‍ 90% വെട്ടിക്കുറച്ചതിനെതിരെ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍. സര്‍ക്കാര്‍ ജെഎന്‍യു അടച്ചു പൂട്ടാന്‍ ശ്രമിക്കുകയാണെന്നും തരുണ്‍ വിജയുടെ നേതൃത്വത്തിലുള്ള ആര്‍ എസ് എസ് സര്‍വകലാശാല സ്ഥാപിക്കാന്‍ ശ്രമിക്കുകയാണോയെന്നും ഭൂഷന്‍ ട്വിറ്ററില്‍ കുറിച്ചു.2017-18 ലെ വിവിധ അക്കാദമിക് പ്രോഗ്രാമുകള്‍ക്കുള്ള അക്കാദമിക് കൗണ്‍സിലിന്‌റെ കരട് പരിശോധിച്ചതില്‍ നിന്നും ഗവേഷണവിദ്യാര്‍ഥികള്‍ക്കുള്ള സീറ്റുകളില്‍ 82.81 ശതമാനത്തിന്‌റെ കുറവാണുള്ളത്. സംസ്‌കൃതം, നിയമവും പരിപാലനവും എന്നീ വിഷയങ്ങള്‍ക്ക് സീറ്റുകള്‍ ഒന്നും നല്‍കിയിട്ടില്ല. മൊത്തം 1408 സീറ്റുകള്‍ ഉള്ളതില്‍ 242 ഗവേഷകവിദ്യാര്‍ഥികള്‍ക്കേ ഈ വര്‍ഷം പ്രവേശനമുള്ളു.

ചരിത്രപഠനങ്ങള്‍ക്ക് സീറ്റുകളൊന്നും അനുവദിച്ചിട്ടില്ല. സാമൂഹികശാസ്ത്രത്തിനുള്ള സീറ്റുകളില്‍ 93.23 ശതമാനത്തിന്‌റെ വെട്ടിക്കുറയ്ക്കല്‍ ഉണ്ടായി. ഇന്‌റര്‍നാഷണല്‍ സ്റ്റഡീസിനു 96.11 ശതമാനത്തിന്‌റെ സീറ്റ് കുറയ്ക്കല്‍, സ്‌കൂള്‍ ഓഫ് ലാങ്വേജസിനു 86.39 ശതമാനം എന്നിങ്ങനെയാണ് ജെഎന്‍യു അധികൃതര്‍ സീറ്റുകള്‍ കുറച്ചിരിക്കുന്നത്.

2016 ലെ യുജിസി (എംഫില്‍/പിഎച്ച്ഡിയ്ക്കുള്ള കുറഞ്ഞ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും) അനുസരിച്ച് വരുത്തിയ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയപ്പോഴാണ് സീറ്റുകളില്‍ കുറവുണ്ടായതെന്ന് ജെഎന്‍യു അധികൃതര്‍ പറയുന്നു.

ഒരു അദ്ധ്യാപകനു കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിനു പരിമിതി ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഒരു പ്രൊഫസര്‍ക്ക് മൂന്നില്‍ കൂടുതല്‍ എംഫില്‍ വിദ്യാര്‍ഥികളേയും എട്ടില്‍ കൂടൂതല്‍ പിഎച്ച്ഡി വിദ്യാര്‍ഥികളേയും കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്.

മാര്‍ച്ച് 16 ന് ഡല്‍ഹി ഹൈക്കോടതിയില്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ ഈ വിഷയം സംബന്ധിച്ച് സമര്‍പ്പിച്ചിരുന്ന പരാതി തള്ളിക്കളയപ്പെടുകയായിരുന്നു. യുജിസിയുടെ നിര്‍ദ്ദേശങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കളമെന്ന് കോടതി വിധിച്ചു.

എന്നാല്‍ ജെഎന്‍യുവിലെ പ്രൊഫസര്‍മാര്‍ സീറ്റുകള്‍ വെട്ടിക്കുറയ്ക്കുന്ന് തീരുമാനത്തില്‍ അതൃപ്തരാണ്. 140000 രൂപ ശമ്പളം വാങ്ങുന്ന ഞാന്‍ ഈച്ചയാട്ടി ഇരിക്കണോയെന്ന് ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‌റ് ആയിരുന്ന ആയേഷ കിദ്വായ് ചോദിക്കുന്നു.

അസിസ്റ്റന്‌റ് പ്രൊഫസര്‍ക്ക് ഒരു വിദ്യാര്‍ഥി മതിയെന്ന് തീരുമാനിക്കുന്നതെങ്ങിനെയാണെന്നും അങ്ങിനെയായിരുന്നെങ്കില്‍ നോം ചോംസ്‌കിയുടെ ലിങ്വിസ്റ്റിക് തിയറി ഇപ്പോള്‍ നിലവിലുണ്ടാവില്ലായിരുന്നെന്നും അവര്‍ പറഞ്ഞു.

Read More >>