അടി മുതൽ മുടി വരെയുള്ള പുരുഷമേധാവിത്വം ആണ് സ്വവർഗഭീതിയുടെയും കാതൽ; കിഷോര്‍ കുമാറിന്‍റെ ഗേ കഥകളെപ്പറ്റി നീതു ദാസ്

പുരുഷനെ പ്രണയിക്കുന്നു എന്ന് പറഞ്ഞാൽ തന്റെ സ്ഥാനം സ്ത്രീയുടേതിന് തുല്യമായി വീക്ഷിക്കപ്പെടും എന്ന് പല സ്വവർഗ്ഗപ്രണയികളും ഭയപ്പെടുന്നു.Self acceptance നു പോലും കഴിയാത്ത ഈ ജീവിതത്തെ സഹാനുഭൂതിയോടെ അല്ല കൃത്യമായ രാഷ്ട്രീയത്തോടെ സമീപിക്കുക. കിഷോറിനെ വായിക്കുന്നതും ഒരു നിലപാട് തന്നെയാണ്; ഒരു പ്രഖ്യാപനമാണ്. 'രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ' ലോകം മാറുകയാണ്, കിഷോര്‍ കുമാറിന്‍റെ കഥകളെപ്പറ്റി നീതു ദാസ് എഴുതുന്നു.

അടി മുതൽ മുടി വരെയുള്ള പുരുഷമേധാവിത്വം ആണ് സ്വവർഗഭീതിയുടെയും കാതൽ; കിഷോര്‍ കുമാറിന്‍റെ ഗേ കഥകളെപ്പറ്റി നീതു ദാസ്

സ്വവർഗ്ഗപ്രണയത്തെക്കുറിച്ച് ആദ്യമായി വായിക്കുന്നത് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്; ഒരു ആരോഗ്യമാസികയിൽ നിന്ന്. സാഹചര്യങ്ങൾ മാറുമ്പോൾ ചികിൽസിച്ചു മാറ്റാവുന്ന രോഗം എന്ന നിലയിലാണ് എഴുതിക്കണ്ടത്. എന്നാലും ചിന്തിച്ചു. അതെങ്ങനെയാണ് ഒരു ആണിനെ ആണിന് പ്രണയിക്കാനാവുക? ബിജു മേനോൻ സംയുക്തയെ പ്രണയിക്കുന്ന സ്ഥാനത് മറ്റൊരു പുരുഷനെ പ്രണയിക്കുന്നത് എന്റെ ടീനേജ് ഫാന്റസികളെ മുഴുവനായി തകിടം മറിച്ചു.

തപ്പിപിടിച്ചു 'ചന്ദനമരങ്ങൾ' വായിച്ചു. മാധവിക്കുട്ടിയാണ് സ്വവർഗ്ഗപ്രണയം എന്നത് ഭിന്നവർഗ്ഗപ്രണയം (heterosexual ലവ് ) എന്നത് പോലെത്തന്നെ വൈകാരികവും ആത്മാർത്ഥവും ആണെന്നും സ്വവർഗ്ഗപ്രണയത്തിന്റെ മൂടിവെക്കൽ ഭിന്നവർഗ്ഗപ്രണയനഷ്ടത്തെക്കാൾ ഭീകരമാണെന്നും മനസ്സിലാക്കി തന്നത്. ഈയിടെ വസുധെന്ദ്ര യുടെ 'മോഹനസ്വാമി'യിലും ഇതേ വൈകാരികതയും ആത്മാർത്ഥതയും കാണാനായി.

ഇപ്പോൾ കിഷോറിനെ വായിക്കുമ്പോൾ സ്വവര്ഗാനുരാഗത്തെക്കുറിച്ച് വളരെ objective ആയി മനസ്സിലാക്കാൻ സാധിക്കുന്നു..വൈകാരികതക്കപ്പുറമുള്ള 'queer'ന്റെ കൃത്യമായ രാഷ്ട്രീയമാണ് കിഷോർ എഴുതിവെച്ചിട്ടുള്ളത്. സഹാനുഭൂതിയുടെയും ക്യൂരിയോസിറ്റിയുടെയും പുറത്തുള്ള പക്ഷം ചേരൽ അല്ല കാര്യങ്ങൾ മനസ്സിലാക്കിയിട്ടുള്ള വ്യക്തമായ solidarity ആണ് വേണ്ടത് എന്ന് കിഷോർ പറയാതെ പറയുന്നു.. ആദ്യം പറഞ്ഞ ചികിൽസിച്ചു മാറ്റാൻ കഴിയുന്ന ഒരു രോഗം ആണ് homosexuality എന്ന mythനെ മെഡിക്കൽ scienceന്റെയും മറ്റും തെളിവുകൾ ഉദ്ധരിച്ചാണ് കിഷോർ തച്ചുടക്കുന്നത്..'pray the gay away' എന്ന തട്ടിപ്പ് ഏറ്റവും അധികം കാണുന്നത് അഭ്യസ്തവിദ്യരുടെ ഇടയിലാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇവരൊക്കെയും കിഷോറിനെ നിർബന്ധമായും വായിക്കണം.."അടിച്ചമർത്തിയ സ്വവർഗാനുരാഗത്താൽ ഉളവാകുന്ന മാനസികരോഗങ്ങൾക്കുള്ള ചികിത്സ അനുരാഗം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സാഹചര്യങ്ങളും ഉണ്ടാക്കുക എന്നത് മാത്രമാണ്", കിഷോർ എഴുതുന്നു.

സ്വവർഗ്ഗപ്രണയ വിമോചനത്തിൽ ദൃശ്യതയുടെ പങ്കിനെക്കുറിച്ച് എഴുതുമ്പോൾ മുംബൈപോലീസ് എന്ന സിനിമയും ചർച്ചയാവുന്നു.പൃഥ്വിരാജ് എന്ന സൂപ്പർതാരം ഒരു ഗേ ആയി അഭിനയിക്കുന്നതും അയാളുടെ കഥാപാത്രം sexuality യുടെ പുറത്തു ഒറ്റപ്പെട്ടുപോകുമോ എന്ന ഭയവും അതിനെത്തുടർന്ന് അയാൾ നടത്തുന്ന കൊലപാതകവും ഒക്കെ കിഷോർ വ്യക്തമായ നിരീക്ഷണത്തിനു വിധേയമാക്കുന്നു.

അടി മുതൽ മുടി വരെയുള്ള പുരുഷമേധാവിത്വം ആണ് സ്വവർഗഭീതിയുടെയും കാതൽ; സ്ത്രീപുരുഷസമത്വം സാധ്യമാകാത്ത ലോകത്ത്‌ സ്വവർഗ്ഗപ്രണയ വിമോചനവും സാദ്ധ്യമല്ല. പുരുഷനെ പ്രണയിക്കുന്നു എന്ന് പറഞ്ഞാൽ തന്റെ സ്ഥാനം സ്ത്രീയുടേതിന് തുല്യമായി വീക്ഷിക്കപ്പെടും എന്ന് പല സ്വവർഗ്ഗപ്രണയികളും ഭയപ്പെടുന്നു.Self acceptance നു പോലും കഴിയാത്ത ഈ ജീവിതത്തെ സഹാനുഭൂതിയോടെ അല്ല കൃത്യമായ രാഷ്ട്രീയത്തോടെ സമീപിക്കുക. കിഷോറിനെ വായിക്കുന്നതും ഒരു നിലപാട് തന്നെയാണ്; ഒരു പ്രഖ്യാപനമാണ്. 'രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ' ലോകം മാറുകയാണ്..ആ ലോകം നമ്മളെയും കൈപിടിച്ചുയർത്തും എന്ന് മനസിലാക്കുക.

Read More >>