എൻഡിടിവിയുടെ പ്രസ്താവന

എൻഡിടിവി ഉടമ പ്രണോയ് റോയുടെ വീടുകളിലും മറ്റും സിബിഐ നടത്തിയ റെയ്ഡിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. നടപടിയെക്കുറിച്ചുള്ള എൻഡിടിവിയുടെ പ്രസ്താവനയുടെ പൂർണരൂപം.

എൻഡിടിവിയുടെ പ്രസ്താവന

ഇന്നു രാവിലെ പഴയതും അവസാനിക്കാത്തതുമായ തെറ്റായ ആരോപണങ്ങൾ ഉപയോഗിച്ച് എൻഡിടിവിയേയും പ്രൊമോട്ടർമാരേയും സിബിഐ ആസൂത്രിതമായി പീഡിപ്പിക്കാൻ ആരംഭിച്ചു. എൻഡിടിവിയും പ്രൊമോട്ടർമാരും പല ഏജൻസികളിൽ നിന്നുമുള്ള വേട്ടയാടലിനെതിരേ തളരാതെ പോരാടും. അഭിപ്രായ സ്വാതന്ത്ര്യത്തിനേയും ജനാധിപത്യത്തേയും തുറന്ന് ഇകഴ്ത്തുന്ന ഇത്തരം ശ്രമങ്ങൾക്ക് ഞങ്ങൾ കീഴ്‌പ്പെടില്ല.

ഇന്ത്യയുടെ സ്ഥാപനങ്ങളേയും അതിന്റെ നിലപാടുകളേയും തകർക്കാൻ ശ്രമിക്കുന്ന എല്ലാവരോടും ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്: ഞങ്ങൾ രാജ്യത്തിന് വേണ്ടി പോരാടുകയും ഈ ശക്തികളെ മറികടക്കുകയും ചെയ്യും.


Image TitleRead More >>