പൂനെയിൽ ഐടി ജീവനക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; മൂന്നു പ്രതികൾക്കും വധശിക്ഷ

2009 ഒക്ടോബർ ഏഴിനാണ് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. പ്രതികൾ ചേർന്ന് നയനയെ തട്ടിക്കൊണ്ടുപോകുകയും കാറിൽ വച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കുകയുമായിരുന്നു. നയനയുടെ എടിഎം കാർഡ് തട്ടിയെടുത്ത പ്രതികൾ ഇതുപയോഗിച്ച് പണം പിൻവലിക്കുകയും ചെയ്തിരുന്നു. നയന മരണപ്പെട്ടെന്നു ഉറപ്പാക്കിയ പ്രതികൾ മൃതദേഹം ഖേദ് താലൂക്കിലെ സരേവാടി വനത്തിൽ ഉപേക്ഷിച്ചു. ഒക്ടോബർ ഒൻപതിനാണ് ഇവരുടെ മൃതദേഹം പൊലീസ് ഇവിടെനിന്നും കണ്ടെത്തുന്നത്.

പൂനെയിൽ ഐടി ജീവനക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; മൂന്നു പ്രതികൾക്കും വധശിക്ഷ

പൂനെയിൽ ഐടി ജീവനക്കാരിയായിരുന്ന നയന പൂജാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നു പ്രതികൾക്കും ശിവാജി നഗർ കോടതി വധശിക്ഷ വിധിച്ചു. പ്രതികളായ യോഗേഷ് റാവത്ത്, മഹേഷ് താക്കൂർ, വിശ്വാസ് കദം എന്നിവരാണ് കുറ്റക്കാരാണെന്ന് കണ്ടെത്തി പ്രത്യേക ജഡ്‌ജി എൽ എൽ യെങ്കർ ആണ് വധശിക്ഷ വിധിച്ചത്.

2009 ഒക്ടോബർ ഏഴിനാണ് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. പ്രതികൾ ചേർന്ന് നയനയെ തട്ടിക്കൊണ്ടുപോകുകയും കാറിൽ വച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കുകയുമായിരുന്നു. നയനയുടെ എടിഎം കാർഡ് തട്ടിയെടുത്ത പ്രതികൾ ഇതുപയോഗിച്ച് പണം പിൻവലിക്കുകയും ചെയ്തിരുന്നു. നയന മരണപ്പെട്ടെന്നു ഉറപ്പാക്കിയ പ്രതികൾ മൃതദേഹം ഖേദ് താലൂക്കിലെ സരേവാടി വനത്തിൽ ഉപേക്ഷിച്ചു. ഒക്ടോബർ ഒൻപതിനാണ് ഇവരുടെ മൃതദേഹം പൊലീസ് ഇവിടെനിന്നും കണ്ടെത്തുന്നത്.

കേസിൽ നാല് പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാൽ കൂട്ടുപ്രതിയായ രാജേഷ് ചൗധരി മാപ്പുസാക്ഷിയാവുകയാണ് ഉണ്ടായത്. പ്രതികൾക്കെതിരെ ഐപിസി 376 ബലാൽസംഗം, 302 കൊലക്കുറ്റം, 120 ബി ക്രിമിനൽ ഗൂഡാലോചന, 361 തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

വിചാരണ നടക്കുന്നതിനിടെ 2011 സെപ്റ്റംബറിൽ പ്രധാന പ്രതിയായ യോഗേഷ് റാവത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. പിന്നീട് 20 മാസങ്ങൾക്കു ശേഷം ഷിർദിയിൽ വച്ചാണ് ഇയാൾ വീണ്ടും പോലീസിന്റെ വലയിലാകുന്നത്.