ശ്രീ ശ്രീ രവി രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനം; എന്തും വിളിച്ചു പറയാമെന്നു കരുതരുത്

ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ യമുനാ തീരത്ത് സംഘടിപ്പിച്ച രാജ്യാന്തര സാംസ്കാരികോത്സവം പരിസ്ഥിതിക്കു കോട്ടമുണ്ടാക്കി എന്ന കേസില്‍ ട്രൈബ്യൂണല്‍ മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്നു എന്ന് ആര്‍ട്ട് ഓഫ് ലീവിങ് കുറ്റപ്പെടുത്തിയിരുന്നു. ഈ കേസ് പരി​ഗണിച്ച ട്രൈബ്യൂണൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്നും ഈ പ്രസ്താവന കൂടി ഉൾപ്പെടുത്തി സത്യവാങ്മൂലം നൽകണമെന്നും പരാതിക്കാരോടു നിർദേശിച്ചു.

ശ്രീ ശ്രീ രവി രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനം; എന്തും വിളിച്ചു പറയാമെന്നു കരുതരുത്

ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനും ശ്രീ ശ്രീ രവി രവിശങ്കറിനും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനം. ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലീവിങ് ഫൗണ്ടേഷന് എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കരുതേണ്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ പറഞ്ഞു. ഹരിത ട്രൈബ്യൂണലിനെതിരായ രവിശങ്കറിന്റെ പ്രസ്താവനയിൽ ട്രൈബ്യൂണൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ യമുനാ തീരത്ത് സംഘടിപ്പിച്ച രാജ്യാന്തര സാംസ്കാരികോത്സവം പരിസ്ഥിതിക്കു കോട്ടമുണ്ടാക്കി എന്ന കേസില്‍ ട്രൈബ്യൂണല്‍ മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്നു എന്ന് ആര്‍ട്ട് ഓഫ് ലീവിങ് കുറ്റപ്പെടുത്തിയിരുന്നു. ഈ കേസ് പരി​ഗണിച്ച ട്രൈബ്യൂണൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്നും ഈ പ്രസ്താവന കൂടി ഉൾപ്പെടുത്തി സത്യവാങ്മൂലം നൽകണമെന്നും പരാതിക്കാരോടു നിർദേശിച്ചു.

മൂന്നുദിവസത്തെ ലോക സാംസ്‌കാരികോത്സവം മൂലമുണ്ടായ പരിസ്ഥിതി നാശത്തിന് ഉത്തരവാദികൾ ഡൽഹി സര്‍ക്കാരും ദേശീയ ഹരിത ട്രിബ്യൂണലുമാണ് എന്നായിരുന്നു ശ്രീ ശ്രീ രവിശങ്കറിന്റെ ആരോപണം. ആര്‍ട്ട് ഓഫ് ലിവിങ്ങിന് പരിപാടി നടത്താന്‍ അനുവാദം നല്‍കിയത് ഡൽഹി സര്‍ക്കാരും ദേശീയ ഹരിത ട്രിബ്യൂണലുമാണെന്നും അതിനാല്‍ പരിസ്ഥിതി നാശം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ അവരാണെന്നുമായിരുന്നു രവിശങ്കറുടെ വാദം.

ഏതെങ്കിലും തരത്തിലുള്ള പിഴ ഒടുക്കേണ്ടിവന്നാൽ അത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഹരിത ട്രിബ്യൂണലുമാണ് നല്‍കേണ്ടത്‌. യമുനാ നദി പരിശുദ്ധവും പ്രകൃതി ദുര്‍ബലവുമായിരുന്നെങ്കില്‍ ലോക സാംസ്‌കാരികോത്സവം നിര്‍ത്തിവയ്പ്പിക്കണമായിരുന്നെന്നുമായിരുന്നു രവിശങ്കറിന്റെ പ്രസ്താവന.