അ‍ച്ഛൻ പീഡിപ്പിച്ച അ‍ഞ്ചുവയസ്സുകാരിയെ മുത്തശ്ശി കൊന്നു കുഴിച്ചുമൂടി; കൊടുംക്രൂരത മകനെ രക്ഷിക്കാൻ

വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ ഷിൻ‍ഡെ അ‍ഞ്ചുവയസ്സായ മകളെ പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതു കണ്ട മുത്തശ്ശി അനസൂയ, സംഭവത്തിൽ മകൻ അറസ്റ്റിലാവുമെന്നറിഞ്ഞതോടെ ഇയാളെ രക്ഷിക്കാൻ പെൺകുട്ടിയെ കൊന്ന് വീടിനടുത്തുള്ള ഒരു സ്കൂളിനു പിന്നിൽ കുഴിച്ചുമൂടുകയായിരുന്നെന്നു കൽവാൻ ഡിവിഷൻ ഡിഎസ്പി ദേവദാസ് പാട്ടീൽ പറഞ്ഞു.

അ‍ച്ഛൻ പീഡിപ്പിച്ച അ‍ഞ്ചുവയസ്സുകാരിയെ മുത്തശ്ശി കൊന്നു കുഴിച്ചുമൂടി; കൊടുംക്രൂരത മകനെ രക്ഷിക്കാൻ

മഹാരാഷ്ട്രയിലെ നാസിക്കിൽ അഞ്ചുവയസ്സുകാരിയായ മകളെ പീഡിപ്പിച്ച അച്ഛനെ രക്ഷിക്കാൻ മുത്തശ്ശിയുടെ കൊടുംക്രൂരത. മകനെ രക്ഷിക്കാൻ പേരക്കുട്ടിയെ മുത്തശ്ശി കൊന്നുകുഴിച്ചുമൂടി.

നാസിക് ജില്ലയിലെ ജവുലാക്ക് വാനി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണു സംഭവം. സംഭവവുമായി ബന്ധപ്പെട്ട്‌ പെൺകുട്ടിയുടെ പിതാവ് ഷിന്‍ഡെയെയും, മുത്തശ്ശി അനസൂയയെയും പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ ഷിൻ‍ഡെ അ‍ഞ്ചുവയസ്സായ മകളെ പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതു കണ്ട മുത്തശ്ശി അനസൂയ, സംഭവത്തിൽ മകൻ അറസ്റ്റിലാവുമെന്നറിഞ്ഞതോടെ ഇയാളെ രക്ഷിക്കാൻ പെൺകുട്ടിയെ കൊന്ന് വീടിനടുത്തുള്ള ഒരു സ്കൂളിനു പിന്നിൽ കുഴിച്ചുമൂടുകയായിരുന്നെന്നു കൽവാൻ ഡിവിഷൻ ഡിഎസ്പി ദേവദാസ് പാട്ടീൽ പറഞ്ഞു. ‌

സംഭവസമയത്ത് പെണ്‍കുട്ടിയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. കൊല ചെയ്തതിനു ശേഷം ഇവര്‍ തന്നെ പെണ്‍കുട്ടിയെ കാണാനില്ലെന്നു പൊലീസില്‍ വ്യാജ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.

ഷിന്‍ഡേയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരവും ബലാത്സംഗക്കുറ്റത്തിനും മുത്തശ്ശിക്കെതിരെ കൊലപാതകക്കുറ്റത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു.