ദേശസ്നേഹം പ്രചരിപ്പിക്കാൻ ഫിലിം ഫെസ്റ്റിവൽ; മോദിയുടെ പുതിയ ആശയം

വരുന്ന സ്വാതന്ത്ര്യദിനത്തില്‍ തുടങ്ങാനിരിക്കുന്ന ഫെസ്റ്റിവല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 70 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്‌റെ ഭാഗമായിട്ടായിരിക്കും സംഘടിപ്പിക്കുക. ഗാന്ധി (1985), സര്‍ദാര്‍ (1993), ഷഹീദ് ഉദ്ദം സിംങ് (1997), നേതാജി സുഭാസ് ചന്ദ്ര ബോസ് - ദ ഫോര്‍ഗോട്ടന്‍ ഹീറോ (2005), വീര്‍ സവര്‍ക്കര്‍ (2001) തുടങ്ങിയ സിനിമകളും ഫെസ്റ്റിവലിന്‌റെ ഭാഗമാകും. ബോളിവുഡ് സിനിമകളും പ്രാദേശികഭാഷകളിലെ സിനിമകളും ഉള്‍പ്പെടുത്തും എന്നറിയുന്നു.

ദേശസ്നേഹം പ്രചരിപ്പിക്കാൻ ഫിലിം ഫെസ്റ്റിവൽ; മോദിയുടെ പുതിയ ആശയം

ജനങ്ങളില്‍ ദേശസ്‌നേഹം നിറയ്ക്കാന്‍ സിനിമയെ കൂട്ടുപിടിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശഭക്തി പ്രമേയമായിട്ടുള്ള സിനിമകള്‍ മാത്രമുള്ള ഫിലിം ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കാനാണ് മോദിയുടെ തീരുമാനം. 'പേട്രിയാറ്റിക് ഫിലിം ഫെസ്റ്റിവല്‍' എന്ന് പേരിട്ടിട്ടുള്ള ദേശസ്‌നേഹ സിനിമാ ഉത്സവം ഫിലിം ഫെസ്റ്റിവലുകളുടെ മന്ത്രാലയമായിരിക്കും സംഘടിപ്പിക്കുക.

വരുന്ന സ്വാതന്ത്ര്യദിനത്തില്‍ തുടങ്ങാനിരിക്കുന്ന ഫെസ്റ്റിവല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 70 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്‌റെ ഭാഗമായിട്ടായിരിക്കും സംഘടിപ്പിക്കുക. ഗാന്ധി (1985), സര്‍ദാര്‍ (1993), ഷഹീദ് ഉദ്ദം സിംങ് (1997), നേതാജി സുഭാസ് ചന്ദ്ര ബോസ് - ദ ഫോര്‍ഗോട്ടന്‍ ഹീറോ (2005), വീര്‍ സവര്‍ക്കര്‍ (2001) തുടങ്ങിയ സിനിമകളും ഫെസ്റ്റിവലിന്‌റെ ഭാഗമാകും. ബോളിവുഡ് സിനിമകളും പ്രാദേശികഭാഷകളിലെ സിനിമകളും ഉള്‍പ്പെടുത്തും എന്നറിയുന്നു.

ജമ്മു & കശ്മീര്‍, ഛത്തീസ്ഘഢ് പോലെയുള്ള മതതീവ്രവാദികളുടെ സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഫെസ്റ്റിവലിനായി കമ്മ്യൂണിറ്റി സെന്‌ററുകളോ സ്‌കൂളുകളോ ഏര്‍പ്പാടാക്കാന്‍ സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെടും. ദേശസ്‌നേഹം ജനങ്ങളില്‍ നേരിട്ടെത്തിക്കുന്നതിനായിട്ടാണ് ഫിലിം ഫെസ്റ്റിവല്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വൃന്ദങ്ങള്‍ പറയുന്നു.

തീവ്രവാദികളുടെ സ്വാധീനമുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ഇരുന്നൂറോളം ദേശസ്‌നേഹ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും മാനവികവിഭവശേഷി മന്ത്രാലയവും ചേര്‍ന്ന് പദ്ധതിയിട്ടിരുന്നു. ജമ്മു കശ്മീരിലെ തീവ്രവാദികളുടെ സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിലെ 40000 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു തീരുമാനം.

രാജ്യത്ത് ഫിലിം ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുന്നതിനായി 1973 ല്‍ രൂപീകരിച്ചതായിരുന്നു ഫിലിം ഫെസ്റ്റിവല്‍ മന്ത്രാലയം. ഇന്ത്യയിലും വിദേശത്തുമുള്ള ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് മന്ത്രാലയത്തിന്‌റെ ചുമതല. സിനിമ വഴി ജനങ്ങളില്‍ ദേശസ്‌നേഹം നിറയ്ക്കുന്ന ചുമതലയും ഫിലിം ഫെസ്റ്റിവല്‍ മന്ത്രാലയത്തിന് എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്.